സാലി ഗ്രാമത്തിലെ പ്രസാദ് സ്റ്റുഡിയോയില്‍ ഇളയരാജയുടെ ഒന്നാം നമ്പര്‍ മുറി ഇനിയില്ല. പ്രസാദ് സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന പത്മവിഭൂഷണ്‍ അടക്കമുള്ള പുരസ്‌കാരങ്ങളും സംഗീതോപകരണങ്ങളും 2 കണ്ടെയ്‌നര്‍ ട്രക്കുകളിലായാണ് ഇളയരാജ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്.
30 വര്‍ഷത്തിലേറെയായി പ്രസാദ് സ്റ്റുഡിയോയിലെ മുറിയായിരുന്നു റെക്കോര്‍ഡിങ്ങിനായി ഇളയരാജ ഉപയോഗിച്ചിരുന്നത്. സ്റ്റുഡിയോയുടെ സ്ഥാപകന്‍ എല്‍.വി.പ്രസാദിന്റെ വാക്കാലുള്ള അനുമതിയോടെയായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രസാദിന്റെ പിന്‍ഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഇളയരാജയോട് മുറി ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു.
വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്ന സ്റ്റുഡിയോയില്‍ നിന്ന് തന്നെ പുറത്താക്കുന്നതിനെ എതിര്‍ത്തും അവിടെ ഒരു ദിവസം ധ്യാനം ചെയ്യാന്‍ അനുമതി തേടിയും ഇളയരാജ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. ഒറ്റപകല്‍ ധ്യാനമിരിക്കാന്‍ അനുവദിച്ചാല്‍ കേസ് അവസാനിപ്പിക്കാമെന്ന് പിന്നീട് അദ്ദേഹം കോടതിയില്‍ അറിയിച്ചു. ഇതിന് കോടതി അനുമതി നല്‍കുകയായിരുന്നു. സന്ദര്‍ശന സമയം ഇരുവിഭാഗത്തിനും കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇളയരാജയുടെ അഭിഭാഷകരെത്തിയാണ് സ്റ്റുഡിയോയില്‍ നിന്നും വസ്തുക്കള്‍ ഏറ്റുവാങ്ങിയത്. പത്മവിഭൂഷണ്‍ പുരസ്‌കാരം ഉള്‍പ്പടെയുള്ളവ തറയില്‍ അലക്ഷ്യമായിവെച്ച നിലയിലായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. റെക്കോര്‍ഡിങ് തിയേറ്റര്‍ പൊളിച്ചു നീക്കിയ അവസ്ഥയിലാണ്. ഇതു കാണാനുള്ള ശക്തിയില്ലാത്തതിനാലാണ് ഇളയരാജ സന്ദര്‍ശനം വേണ്ടെന്നുവെച്ചതെന്നും അഭിഭാഷകര്‍ പറഞ്ഞു.
Ilayaraja vacates his chamber from Prasad Studios after long battle