Film News

IIFA 2024; പുരസ്കാര ജേതാക്കളായി ഷാരൂഖ് ഖാനും റാണി മുഖർജിയും വിധു വിനോദ് ചോപ്രയും, മികച്ച ചിത്രമായി അനിമൽ

ഐഫാ അവാര്‍ഡ്‌സില്‍ ജേതാക്കളായി ഷാരൂഖ് ഖാനും റാണി മുഖർജിയും വിധു വിനോദ് ചോപ്രയും. അവാർഡ് വിതരണത്തിന്റെ രണ്ടാം ദിനം കഴിഞ്ഞ ദിവസമാണ് അബുദാബിയിൽ വച്ച് നടന്നത്. ഷാരൂഖ് ഖാൻ, കരൺ ജോഹർ, വിക്കി കൗശൽ തുടങ്ങിയവരാണ് അവാർഡ് വിതരണത്തിന് ആതിഥേയത്വം വഹിച്ചത്. വേദിയിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് ഷാരൂഖ് ഖാൻ ആണ്. റാണി മുഖർജിയാണ് മികച്ച നടി. അനിമൽ മികച്ച ചിത്രമായപ്പോൾ 12ത് ഫെയിലിലൂടെ വിധു വിനോദ് ചോപ്ര മികച്ച സംവിധായകനായി. ഇന്ത്യൻ സിനിമയിലെ സമ​ഗ്ര സംഭാവനയ്ക്ക് ജയന്തിലാൽ ഗഡയ്ക്കും ഹേമ മാലിനിയ്ക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ച ഐഫാ ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ കരൺ ജോഹറിനെയും വേദിയിൽ ആദരിച്ചു. ചടങ്ങിൽ വിക്കി കൗശലിനൊപ്പം ത്വോബ ത്വോബ എന്ന ​ഗാനത്തിനും ഓ ആണ്ടവാ എന്ന ​ഗാനത്തിനും ചുവടു വച്ച ഷാരൂഖ് ഖാൻ ചടങ്ങിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു.

മികച്ച ചിത്രം - അനിമൽ ( സംവിധാനം: സന്ദീപ് റെഡ്ഡി വാങ്ക)

മികച്ച നടൻ - ഷാരൂഖ് ഖാൻ ( ജവാൻ)

മികച്ച നടി - റാണി മുഖർജി ( മിസ്സ് ചാറ്റർജി VS നോർവെ)

മികച്ച സംവിധായകൻ - വിധു വിനോദ് ചോപ്ര ( 12TH FAIL )

മികച്ച സഹനടൻ - അനിൽ കപൂർ‌ (അനിമൽ)

മികച്ച സഹനടി - ഷബാന ആസ്മി ( റോക്കി ഓർ റാണി കീ പ്രേം കഹാനി)

മികച്ച വില്ലൻ - ബോബി ഡിയോൾ (അനിമൽ)

മികച്ച കഥ - റോക്കി ഓർ റാണി കീ പ്രേം കഹാനി

മികച്ച കഥ (Adapted) - 12TH ഫെയിൽ

മികച്ച സം​ഗീതം - അനിമൽ

മികച്ച ​ഗാനരചന: സിദ്ധാർത്ഥ്-ഗരിമ ( സത്രം​ഗ - അനിമൽ)

മികച്ച പിന്നണി ​ഗായകൻ - ഭുപിന്ദർ ബബൽ ( അർജൻ വെയ്ല്ലി - അനിമൽ)

മികച്ച പിന്നണി ​ഗായിക - ശിൽപ റാവോ (ചല്ലയ്യ - ജവാൻ)

ഭുപിന്ദർ ബബൽ

ഇന്ത്യൻ സിനിമയിലെ മികച്ച സംഭാവനയ്ക്ക് - ജയന്തിലാൽ ഗഡ & ഹേമ മാലിനി

ഹേമ മാലിനി
ജയന്തിലാൽ ഗഡ

സിനിമയിൽ 25 വർഷം പൂർത്തിയാക്കി എന്ന നേട്ടം കൈവരിച്ചതിന് - കരൺ ജോഹർ

IIFA ഉത്സവ് 2024 പുരസ്കാര ജേതാക്കൾ

തമിഴ് സിനിമ

മികച്ച ചിത്രം - ജയിലർ

മികച്ച നടൻ - വിക്രം ( പൊന്നിയൻ സെൽവൻ 2)

മികച്ച നടി ഐശ്വര്യ റായ് ( പൊന്നിയൻ സെൽവൻ 2)

മികച്ച സംവിധായകൻ - മണിരത്നം ( പൊന്നിയൻ സെൽവൻ 2)

മികച്ച സം​ഗീത സംവിധാനം - എആർ റഹ്മാൻ ( പൊന്നിയൻ സെൽവൻ 2)

മികച്ച വില്ലൻ - എസ്.ജെ സൂര്യ (മാർക്ക് ആന്റണി)

മികച്ച സഹനടൻ - ജയറാം ( പൊന്നിയൻ സെൽവൻ 2)

‍മികച്ച സഹനടി - സഹസ്ര ശ്രീ ( ചിത്ത)

തെലുങ്ക് സിനിമ

മികച്ച നടൻ - നാനി (ദസ്റ)

മികച്ച വില്ലൻ - ( ഷൈൻ ടോം ചാക്കോ (ദസ്റ)

മലയാളം സിനിമ

മികച്ച വില്ലൻ - അർജുൻ രാധാകൃഷ്ണൻ

കന്നട സിനിമ

കന്നഡ സിനിമയിലെ മികവ് - ഋഷഭ് ഷെട്ടി

മികച്ച പുതുമുഖ നായിക - ആരാധന റാം (കാറ്റേറ)

പ്രത്യേക അവാർഡുകൾ

ഇന്ത്യൻ സിനിമയിലെ മികച്ച നേട്ടത്തിന് - ചിരഞ്ജീവി

ഇന്ത്യൻ സിനിമയിലെ മികച്ച സംഭാവനയ്ക്ക് - പ്രിയദർശൻ

ഇന്ത്യൻ സിനിമയിലെ വുമൺ ഓഫ് ദ ഇയർ - സമാന്ത റൂത്ത് പ്രഭു

​ഗോൾഡൻ ലെ​ഗസി പുരസ്കാരം - നന്ദമൂരി ബാലകൃഷ്ണ

വുമൺ ഓഫ് ദ ഇയർ പുരസ്കാരവുമായി സമാന്ത റൂത്ത് പ്രഭു

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT