Film News

എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്: 'ബീസ്റ്റി'ലെ ഫൈറ്റര്‍ ജെറ്റ് രംഗത്തെ ട്രോളി ഐ.എ.എഫ് പൈലറ്റ്

വിജയ് നായകനായ ബീസ്റ്റിലെ ഫൈറ്റര്‍ ജെറ്റ് രംഗങ്ങളെ കുറിച്ചുള്ള ഐ.എ.എഫ് പൈലറ്റിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു. പാകിസ്താന്‍ പട്ടാളം ഫൈറ്റര്‍ ജെറ്റില്‍ നിന്ന് വിജയിയുടെ ഫൈറ്റര്‍ ജെറ്റിന് നേരെ മിസൈല്‍ അയക്കുമ്പോള്‍ അതില്‍ നിന്ന് വിജയ് അനായാസം രക്ഷപ്പെടുന്നുണ്ട്. ഈ വീഡിയോ പങ്കുവെച്ച് എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ടെന്നാണ് ഐഎഎഫ് പൈലറ്റ് പങ്കുവച്ച ട്വീറ്റ് ചെയ്തത്.

റിലീസിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ലഭിച്ച രംഗങ്ങളിലൊന്നാണിത്. സാമാന്യയുക്തിക്ക് നിരക്കാത്തതാണ് ഈ രംഗമെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഐഎഎഫ് പൈലറ്റിന്റെ ട്വീറ്റ് നിരവധി പേര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രില്‍ 13നാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ഒരു റോ ഏജന്റിന്റെ വേഷമാണ് വിജയ് അവതരിപ്പിച്ചിരിക്കുന്നത്. വിജയുടെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ബീസ്റ്റ്. പക്ഷെ, തിയേറ്ററില്‍ നിന്നും ലഭിച്ച സമ്മിശ്ര പ്രതികരണം ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിച്ചിരുന്നു.

വിജയ്ക്ക് പുറമെ പൂജ ഹെഗഡേ, സെല്‍വരാഘവന്‍, വിടിവി ഗണേഷ്, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT