Film News

'ഗോൾഡ് ഞാൻ വളരെയധികം ആസ്വദിച്ച സിനിമ' ; സിനിമ വർക്ക് ആയില്ലെങ്കിൽ അത് പ്രേക്ഷകനുമായി കണക്ട് ആയില്ലെന്നാണ് അർത്ഥമെന്ന് പൃഥ്വിരാജ്

താൻ വളരെയധികം ആസ്വദിച്ച സിനിമയാണ് ഗോൾഡെന്നും തനിക്ക് വളരെ രസകരമായി തോന്നിയ സിനിമയാണതെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ഒരു സിനിമ വർക്ക് ആയില്ലെങ്കിൽ അതിനർത്ഥം അത് പ്രേക്ഷകനുമായി കണക്ട് ആയില്ലെന്നാണ് അർത്ഥം. എന്റെ അതെ അഭിപ്രായം ഉള്ള മറ്റൊരാൾ ഉണ്ടായിരിക്കാം. പക്ഷെ എനിക്കും ആ വ്യക്തിക്കും സിനിമ ഇഷ്ടപ്പെട്ടെന്ന് കരുതി അതൊരു മികച്ച സിനിമയാണെന്നും മറ്റുള്ളവർക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറയാൻ കഴിയില്ല.ഞങ്ങൾ ന്യൂനപക്ഷത്തിൽ പെട്ടവരാണെന്ന വസ്തുത മനസ്സിലാക്കണം. ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെട്ടിരുന്നെങ്കിൽ സിനിമ തിയറ്ററിൽ വിജയിക്കുമായിരുന്നെന്നും ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത് :

ഒരു സിനിമ വർക്ക് ആയില്ലെങ്കിൽ ആ സിനിമ പ്രേക്ഷകനുമായി കണക്ട് ആയില്ലെന്നാണ് അർത്ഥം. പ്രേക്ഷകനുമായി കണക്ട് ആകാനാണ് നമ്മൾ സിനിമ ചെയ്യുന്നത്. ഞാൻ വളരെ ആസ്വദിച്ച സിനിമയാണ് ഗോൾഡ്. എനിക്ക് ഗോൾഡ് വളരെ വിചിത്രവും രസകരവുമായി തോന്നിയ സിനിമയാണ്. എന്റെ അതെ അഭിപ്രായം ഉള്ള മറ്റൊരാൾ ഉണ്ടായിരിക്കാം. പക്ഷെ എനിക്കും ആ വ്യക്തിക്കും സിനിമ ഇഷ്ടപ്പെട്ടെന്ന് കരുതി അതൊരു മികച്ച സിനിമയാണെന്നും നിങ്ങൾക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറയാൻ കഴിയില്ല. ഞങ്ങൾ ന്യൂനപക്ഷത്തിൽ പെട്ടവരാണെന്ന വസ്തുത മനസ്സിലാക്കണം. ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെട്ടിരുന്നെങ്കിൽ സിനിമ തിയറ്ററിൽ വിജയിക്കുമായിരുന്നു. ചിലപ്പോൾ നാളെ ഞാൻ സംവിധാനം ചെയ്യുന്നൊരു സിനിമ പ്രേക്ഷകനുമായി കണക്ട് ആയില്ലെന്ന് വരാം. നിങ്ങൾ നിർമിക്കുന്ന കലാസൃഷ്ടി കാണുന്ന എല്ലാവരിലും ഒരുപോലെ പ്രതിധ്വനിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാത്രം പ്രത്യേകം ഫോർമുലയൊന്നും ഇല്ല.

പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരൻ, നയൻതാര, ഷമ്മി തിലകൻ, ലാലു അലക്സ്, ജഗദീഷ്, ബാബുരാജ്, ജാഫർ ഇടുക്കി, റോഷൻ മാത്യു, സുധീഷ്, സൈജു കുറുപ്പ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഗോൾഡിന്റെ എഴുത്തിനും സംവിധാനത്തിനും പുറമെ, എഡിറ്റിംഗും, കളർ ഗ്രേയ്ഡിങ്ങും, വി.എഫ്.എക്‌സും, അനിമേഷനും നിർവഹിച്ചിരിക്കുന്നതും അൽഫോൻസ് പുത്രൻ തന്നെയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സിനിമ നിർമ്മിച്ചത്.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT