Film News

ഭയപ്പെടുത്താന്‍ ഭാവനയുടെ 'ഹണ്ട് '; ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ടീസര്‍

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന് ശേഷം ഭാവന കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ഹണ്ട്. 2006ല്‍ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഹണ്ട്. പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

ഹണ്ട് ഒരു പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഒരിക്കലും ഈ സിനിമയെ ഹൊറര്‍ എന്ന് വിളിക്കരുത്. സമൂഹമാധ്യമങ്ങളില്‍ ചില പേജുകളിലെല്ലാം ഇത് ഹൊറര്‍ സിനിമയാണെന്ന് കണ്ടിരുന്നു. എനിക്ക് ഹണ്ടിനെ ഹൊറര്‍ സിനിമ എന്ന് വിളിക്കാന്‍ താത്പര്യം ഇല്ല. ഇതൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന കഥയാണ്. മെഡിക്കല്‍ കോളേജിലെ ഒരു ഫോറന്‍സിക് പിജി റെസിഡന്റാണ് ഭാവനയുടെ കഥാപാത്രം
നിഖില്‍ എസ് ആനന്ദ്, തിരക്കഥാകൃത്ത്

കാപ്പയ്ക്കും എലോണിനും ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഹണ്ട്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ രചന നിഖില്‍ എസ് ആനന്ദാണ്. അതിഥി രവി, അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍ ,ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം - ജാക്‌സണ്‍ ജോണ്‍സണ്‍. കലാസംവിധാനം - ബോബന്‍, മേക്കപ്പ് - പി വി ശങ്കര്‍, കോസ്റ്റ്യം ഡിസൈന്‍ - ലിജി പ്രേമന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - മനു സുധാകര്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT