Film News

'ഹൃദയം' റീമേക്കിന് ഒരുങ്ങുന്നു; ഹിന്ദി, തമിഴ്, തെലുങ്ക് റൈറ്റ്‌സ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ഹൃദയം സിനിമയുടെ റീമേക്ക് അവകാശം ബോളിവുഡ് പ്രൊഡക്ഷന്‍ ഹൗസ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്. ധര്‍മ്മയ്ക്കും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിനും ഒരുമിച്ചാണ് ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശം നല്‍കിയിരിക്കുന്നത്. ഹൃദയത്തിന്റെ നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്മണ്യമാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കരണ്‍ ജോഹറും ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചു.

വിശാഖ് സുബ്രഹ്മണ്യത്തിന്റെ വാക്കുകള്‍:

ഹൃദയം സിനിമയുടെ ഹിന്ദി, തെലുങ്ക്, തമിഴ് റീമേക്ക് അവകാശം ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും നേടിയ വിവരം വളരെ അധികം സന്തോഷത്തോടെ ഞാന്‍ അറിയിക്കുന്നു. ധര്‍മ്മ എന്ന കുടുംബത്തെ എനിക്ക് പരിചയപ്പെടുത്തി തന്നതിന് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റ് മാധാവന്‍ സാറിന് നന്ദി പറയുന്നു. മാധവന്‍ സാര്‍ എന്നും എനിക്ക് വലിയ പിന്തുണയായി നിന്നിട്ടുണ്ട്.

ഞാന്‍ എപ്പോഴും മാതൃകയായി നോക്കി കാണുന്ന സ്ഥാപനമാണ് ധര്‍മ്മ. ഒരു സിനിമയില്‍ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ലോഗോ കാണുമ്പോള്‍ തന്നെ എന്റെ മുഖത്ത് സന്തോഷം വരും. ഇന്ന് എന്റെ സിനിമയുടെ റീമേക്ക് അവകാശം രണ്ട് പ്രശസ്തമായ ബാനറുകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് സ്വപനം സത്യമായതിന് തുല്യമാണ്.

വളരെ സ്‌നേഹത്തോടെ എന്നെ നിങ്ങളുടെ ഓഫീസിലേക്ക് ക്ഷണിച്ചതിന് കരണ്‍ ജോഹര്‍ സാറിനും അപൂര്‍വ സാറിനും നന്ദി. നിങ്ങള്‍ക്കൊപ്പം ചിലവഴിച്ച സമയം എന്നും എനിക്ക് പ്രിയപ്പെട്ടതായിരിക്കും. സിനിമയോടുള്ള നിങ്ങളുടെ പാഷന്‍ ശരിക്കും ഇന്‍സ്‌പെയറിങ്ങാണ്. സിനിമയെ കുറിച്ചുള്ള നിങ്ങളുടെ അറിവ് എന്നോട് പങ്കുവെച്ചതില്‍ സന്തോഷം. ഒരു തുടക്കക്കാരനായി എനിക്ക് അത് വലിയ പഠനമാണ്.

ഹൃദയം എന്ന സിനിമ ധര്‍മ്മ പ്രൊഡക്ഷന്‍സും മെരിലാന്റ് സ്റ്റുഡിയോസും തമ്മിലുള്ള മനോഹരമായ യാത്രയുടെ ഒരു തുടക്കം മാത്രമാണെന്ന് എനിക്ക് ഉറപ്പുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT