Film News

കെജിഎഫിന് ശേഷം ബഹുഭാഷാ ചിത്രവുമായി വീണ്ടും ഹോംബാലെ ഫിലിംസ്; മൂന്നാം ചിത്രത്തിന്റെ പ്രഖ്യാപനം ഡിസംബര്‍ 2ന്

അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1 മികച്ച പ്രതികരണമായിരുന്നു സ്വന്തമാക്കിയത്. നിരവധി ആരാധകരെ സ്വന്തമാക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെ മൂന്നാമത്തെ ബഹുഭാഷാ ചിത്രവുമായി എത്തുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ പേരും താരങ്ങളെയും മറ്റ് അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളും ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഡിസംബര്‍ 2-ന് ഉച്ചയ്ക്ക് 2.09ന് പ്രഖ്യാപിക്കും.

മൂന്ന് ചിത്രങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഇറക്കുന്ന ആദ്യ നിര്‍മാണ കമ്പനിയാണ് വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ്. കന്നടയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഹെംബാലെ ഫിലിംസിന്റെ സ്ഥാപകന്‍ വിജയ് കിരാഗന്ദൂരും സംവിധായകനായ പ്രശാന്ത് നീലും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ നിന്നായിരുന്നു കെജിഎഫ് സിനിമയുടെ ജനനം. കന്നട, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രമെത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുബലിക്ക് ശേഷം ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ 1. പൂര്‍ത്തിയാകാനിരിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 2-വിനും ഡിസംബര്‍ 2-ന് പ്രഖ്യാപിക്കാനിരിക്കുന്ന ചിത്രത്തിനും പുറമേ കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ നായകനായി എത്തുന്ന കന്നട ചിത്രമായ യുവരത്നയും ഹോംബാലെ ഫിലിംസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

'പാടാൻ ഏറ്റവും പ്രയാസമുള്ള സൗത്ത് ഇന്ത്യൻ ഭാഷ മലയാളമാണ്, പ്രണയ ഗാനങ്ങൾ മാത്രമല്ല അവിടെയുള്ളത്': ശ്രേയ ഘോഷാൽ

നെല്ല് സംഭരണം; സപ്ലൈകോയ്ക്ക് സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

400 ദിവസം നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ, 'ലൗലി'ക്ക് ശബ്ദമായി എത്തുന്നത് ഉണ്ണിമായ പ്രസാ​ദ് - ദിലീഷ് കരുണാകരൻ അഭിമുഖം

'കട്ടന്‍ചായയും പരിപ്പുവടയും'; ഇ.പി.ജയരാജന്റെ ആത്മകഥയുടെ പേരില്‍ വിവാദം, ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ സംഭവിച്ചത്

ഹൊറർ കോമഡിയുമായി ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും, 'ഹലോ മമ്മി'യുടെ ട്രെയ്‌ലറെത്തി

SCROLL FOR NEXT