നന്ദ കിഷോര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'ഋഷഭ'യിൽ ജോയിൻ ചെയ്ത് ഹോളിവുഡ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ നിക്ക് തർലോ. ചിത്രത്തിൽ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ സ്ഥാനം ആണ് നിക്ക് കൈകാര്യം ചെയ്യുക. മൂൺലൈറ്റ് (2016), ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബിംഗ്, മിസോറി തുടങ്ങിയ അക്കാദമി അവാർഡ് നേടിയ സിനിമകളിൽ നിക്ക് പ്രവർത്തിച്ചിട്ടുണ്ട്. ഇതിനോടൊപ്പം നിർമ്മാതാക്കൾ 57 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും പുറത്തിറക്കി, സെറ്റിന്റെ മോഡൽ പ്രദർശിപ്പിക്കുകയും, ചിത്രത്തിന്റെ മുഴുവൻ ഷൂട്ടിംഗ് ഷെഡ്യൂളിലും പിന്തുടരേണ്ട സാങ്കേതികതകൾ, സാമഗ്രികൾ, പ്രോട്ടോക്കോൾ എന്നിവയെക്കുറിച്ച് ക്രൂവിനെ സൂക്ഷ്മമായി മനസ്സിലാക്കുകയും വീഡിയോയിലൂടെ ചെയ്തു.
ഋഷഭ തന്റെ ആദ്യ ഇന്ത്യൻ സിനിമയാണെന്നും ചിത്രത്തിൽ പ്രവർത്തിക്കാൻ താൻ വളരെ ആവേശത്തിലാണെന്നും നിക്ക് പറഞ്ഞു. ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന നിലയിൽ, ക്രീയേറ്റിവിറ്റി ഉൾപ്പെടെയുള്ള ഫിലിം മേക്കിംഗിന്റെ വ്യത്യസ്ത വശങ്ങൾ ഞാൻ പരിശോധിക്കും. ഒരു ബഹുഭാഷാ സിനിമയിൽ ജോലി ചെയ്യുന്ന എന്റെ ആദ്യ അനുഭവം ആണിത്, അതും എന്റെ രാജ്യത്തിന് പുറത്ത്. ഞാൻ തികച്ചും ത്രില്ലിലാണ്. ഓരോ സിനിമയും എനിക്ക് ഒരു പുതിയ അനുഭവമാണ്. ഋഷഭയ്‌ക്കൊപ്പമുള്ള അനുഭവം അസാധാരണമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും നിക്ക് കൂട്ടിച്ചേർത്തു. തെലുങ്ക്-മലയാളം ഭാഷയിലെത്തുന്ന ചിത്രം തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ സംയുക്തമായി നിര്‍മിക്കുന്ന ചിത്രം ഏക്ത കപൂറിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കുടിയാണ്.റോഷന്‍ മെക, ഷനായ കപൂർ, സാറാ എസ് ഖാൻ, സഞ്ജയ് കപൂർ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'വൃഷഭ'.200 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ആഖ്യാനത്തിലും അവിശ്വസനീയകരമായ വിഷ്വല്‍സും കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കാന്‍ പോകുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എന്നാണ് വൃഷഭയെക്കുറിച്ച് മുമ്പ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ പറഞ്ഞത്.