Film News

അന്ന ബെന്നിന്റെ റോളില്‍ ജാന്‍വി കപൂര്‍, ഹെലന്‍ ബോളിവുഡില്‍

മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഹെലന്‍ ബോളിവുഡ് റീമേക്കിന്. അന്ന ബെന്‍ അവതരിപ്പിച്ച നായികാ കഥാപാത്രമായി ജാന്‍വി കപൂര്‍ എത്തും. വിനീത് ശ്രീനിവാസന്റെ നിര്‍മ്മാണത്തില്‍ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ ബോളിവുഡില്‍ നിര്‍മ്മിക്കുന്നത് മുന്‍നിര നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാന്‍വി കപൂര്‍ കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ധടക് എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മറാത്തി ചിത്രം സായ്‌റാത്ത് റീമേക്ക് ആയിരുന്നു ധടക്. അഭിനേതാവ് എന്ന നിലയില്‍ ജാന്‍വി കപൂറിന് മികച്ച തുടക്കമായിരുന്നില്ല ധടക്. അഭിനയപ്രാധാന്യമുള്ള ചിത്രമെന്ന നിലയില്‍ കൂടിയാണ് ഹെലന്‍ കപൂര്‍ കുടുംബം റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചതെന്നറിയുന്നു.

ബോളിവുഡ് വെബ് സൈറ്റായ പിങ്ക് വില്ലയാണ് ഹെലന്‍ റീമേക്ക് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ജാന്‍വിയെ നായികയാക്കി ബോംബെ ഗേള്‍ എന്ന ചിത്രം നിര്‍മ്മിക്കാനാണ് പിതാവ് ബോണി കപൂര്‍ ആലോചിച്ചിരുന്നത്. തുടര്‍ന്ന് ഹെലന്‍ റീമേക്ക് അവകാശം സ്വന്തമാക്കി പുതിയ പ്രൊജക്ടിലേക്ക് കടന്നു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമക്ക് ശേഷം അന്നാ ബെന്‍ അഭിനയിച്ച ചിത്രവുമാണ് ഹെലന്‍. ഈ സിനിമയിലെ അന്നയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

സര്‍വൈല്‍ ത്രില്ലര്‍ സ്വഭാവമുള്ള സിനിമയായിരുന്നു നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍. ബോക്‌സ് ഓഫീസിലും മികച്ച വിജയമായിരുന്നു സിനിമ. 2021ലായിരിക്കും ഹിന്ദി ഹെലന്‍ ചിത്രീകരണം. സീ സ്റ്റുഡിയോസും ബോണി കപൂര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ഗഞ്ചന്‍ സക്‌സേന ദ കാര്‍ഗില്‍ ഗേള്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ ആണ് ജാന്‍വിയുടെ പുതിയ ചിത്രം.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT