Film News

'ആ ദിവസം ഞാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു, ഇതാണ് സത്യം'; നിവിൻ പോളിക്ക് പിന്തുണയുമായി പാർവതി കൃഷ്ണ

നിവിൻ പോളിക്ക് പിന്തുണയുമായി നടി പാർവതി കൃഷ്ണ. പീഡനം നടന്നു എന്ന് ആരോപിക്കുന്ന ദിവസം വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിൽ താൻ നിവിൻ പോളിക്കൊപ്പമുണ്ടായിരുന്നു എന്നും ഡിസംബർ 14 നാണ് നിവിൻ പോളിയും താനു ഒരുമിച്ചു വരുന്ന സീൻ ഷൂട്ട് ചെയ്തത് എന്നും പാർവതി കൃഷ്ണ പറയുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം. തന്‍റെ ഫോണിലെ ഒരു പഴയ വിഡിയോ കാണിച്ചുകൊണ്ടാണ് പാര്‍വതി വീഡിയോ ആരംഭിക്കുന്നത്. വിഡിയോ എടുത്ത ദിവസവും പാര്‍വതി പറയുന്നുണ്ട്. 2023 ഡിസംബര്‍ 14–ാം തീയതി പാര്‍വതി തന്‍റെ ഫോണില്‍ എടുത്തിരിക്കുന്ന ഒരു സെല്‍ഫി വിഡിയോയാണത്. അന്ന് നിവിന് പോളിയുമായി വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നുവെന്നും. അന്ന് നിവിന്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും പാർവതി പറയുന്നു.

പാർവതി പറഞ്ഞത്:

ഞാനൊരു വിഡിയോ കാണിക്കാം. ഇത് ഡിസംബർ 14നെടുത്ത വിഡിയോയാണ്. ആ വിഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഇത് ഏതിന്റെ ഷൂട്ട് ആയിരുന്നു എന്നത്. വിനീത് ഏട്ടന്റെ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ ‍ഞാൻ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡിസംബർ 14 ന് ഞാൻ നിവിൻ ചേട്ടന്റെ കൂടെയാണ് ആ ഒരു സീൻ ചെയ്തത്. ആ സമയത്ത് ഞാൻ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇത് പറയണം എന്ന് എനിക്ക് തോന്നി. ഒരുപാട് പേർ ഇന്നലെ ന്യൂസ് എല്ലാം കണ്ടിട്ട് എനിക്ക് മെസേജുകൾ അയച്ചിട്ടുണ്ടായിരുന്നു. അത് ഞാൻ പറയേണ്ട കാര്യമായത് കൊണ്ടാണ് പറഞ്ഞത്. ഇതാണ് സത്യം.

കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസനും നിവിൻ പോളിയെ പിന്തുണച്ചു കൊണ്ട് രം​ഗത്ത് എത്തിയിരുന്നു. പീഡനം നടന്നു എന്ന് ആരോപിക്കുന്ന ദിവസം നിവിൻ പോളി തനിക്കൊപ്പം എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിലുണ്ടായിരുന്നു എന്നും വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ക്ലൈമാക്സ് സീൻ ഷൂട്ടിലായിരുന്നു തങ്ങളെല്ലാവരും. ഹോട്ടലിലെ സിസിടിവി ഫൂട്ടേജ് പരിശോധിച്ചാൽ ഇക്കാര്യം എല്ലാവർക്കും വ്യക്തമാകുമെന്നും വിനീത് ശ്രീനിവാസൻ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. നിവിന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരുപാട് തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും അതെല്ലാം തന്നെ മാധ്യമങ്ങൾക്ക് പരിശോധിക്കാവുന്നതാണെന്നും വിനീത് പറഞ്ഞു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT