‘അങ്കിൾ’ എന്നുവിളിച്ച് അഭിസംബോധന ചെയ്തതിൽ തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ അനിഷ്ടം പ്രകടിപ്പിച്ചെന്ന പ്രചരണം ശരിയല്ലെന്ന് 'സേഹരി' ടീം. ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റർ പ്രകാശനച്ചടങ്ങിനിടെ, നന്ദമുരി യുവനടന്റെ കൈ തട്ടി മാറ്റുന്നതും സ്വന്തം ഫോൺ ദേഷ്യത്തോടെ വലിച്ചെറിയുന്നതുമായിട്ടുളള വീഡിയോ ആയിരുന്നു പ്രചരിച്ചത്. ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു നന്ദമുരി. ചടങ്ങിലുടനീളം അദ്ദേഹം അസ്വസ്ഥനായിരുന്നതായും വീഡിയോയിൽ ഉണ്ട്. എന്നാൽ, തെറ്റായ ഉദ്ദേശത്തോടെയല്ല അദ്ദേഹം തന്റെ കൈ തട്ടിമാറ്റിയതെന്ന് നടൻ ഹർഷ് പറയുന്നു.
ഇടതുകൈ കൊണ്ട് പോസ്റ്ററിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ അതു ശുഭകരമല്ല എന്നുകരുതിയാണ് അദ്ദേഹം കൈ തട്ടിമാറ്റിയത്. പ്രചരിച്ചതല്ല വാസ്തവം. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. ചടങ്ങിന് വേണ്ടി ക്ഷണിച്ചപ്പോൾ തന്നെ വരാമെന്ന് ഏറ്റതിൽ അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ടെന്നും ഹർഷ് കനുമിള്ളി പറഞ്ഞു.
ഏറെ നാളുകൾക്ക് ശേഷമാണ് നന്ദമുരി ബാലകൃഷ്ണ ചടങ്ങുകൾക്ക് അതിഥിയാവുന്നത്. കൊവിഡ് വ്യാപനം മൂലം ഷൂട്ടിങ് തിരക്കുകളിൽ നിന്നും പ്രൊമോഷൻ പരിപാടികളിൽ നിന്നും പൂർണമായും വിട്ടുനിന്ന താരം എട്ട് മാസങ്ങൾക്ക് ശേഷമാണ് 'സേഹരി'യുടെ ചടങ്ങിൽ പങ്കെടുത്തത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കും ഗ്ലൗസും ധരിച്ചായിരുന്നു അദ്ദേഹം വേദിയിൽ എത്തിയത്. ഹർഷ്, സിമ്രാൻ ചൗദരി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഗംഗാസാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സേഹരി'.
clarification on nandhamuri balakrishna's viral video from sehari poster release function