Film News

ഷിബു ഇനി കമല്‍ ഹാസന്റെ 'വിക്രമി'ലും?

ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കഥാപാത്രമാണ് ഗുരു സോമസുന്ദരത്തിന്റെ ഷിബു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഗുരു സോമസുന്ദരം കമല്‍ ഹാസന്റെ വിക്രം എന്ന ചിത്രത്തിലും ഭാഗമാകുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതേ കുറിച്ച് വിക്രമിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

അതേസമയം, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ ഗുരു സോമസുന്ദരം പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മിന്നല്‍ മുരളിയുടെ റിലീസിന് പിന്നാലെയാണ് ഗുരു സോമസുന്ദരം ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും ഇനി ബറോസില്‍ അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'ലാലേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോകുന്നുണ്ട്, 'ബറോസി'ല്‍. മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്‍പ് ലാലേട്ടനോട് ഫോണില്‍ സംസാരിച്ചു. നിങ്ങള്‍ വരൂ, നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം, എന്ന് അദ്ദേഹം പറഞ്ഞു' എന്നാണ് ഗുരു സോമസുന്ദരം പറഞ്ഞത്.

ത്യാഗരാജന്‍ കുമാരരാജയുടെ 'ആരണ്യകാണ്ഡ'ത്തിലൂടെയാണ് ഗുരു സോമസുന്ദരം സിനിമയിലെത്തുന്നത്. അതിന് മുമ്പ് പത്ത് വര്‍ഷത്തോളം ചെന്നൈയിലെ 'കൂത്തുപ്പട്ടറൈ' എന്ന നാടക സംഘത്തിലായിരുന്നു. അവിടെ നിന്നാണ് ഗുരു സോമസുന്ദരം തന്നിലെ നടനെ തിരിച്ചറിയുന്നത്. മലയാളത്തില്‍ 2013ല്‍ പുറത്തെത്തിയ ആന്തോളജി ചിത്രമായ '5 സുന്ദരികളി'ലൂടെയാണ് അരംങ്ങേറ്റം കുറിച്ചത്. അതിന് ശേഷം 'കോഹിനൂരി'ലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT