Film News

നീ എട്ടുകാലി വല നെയ്യുന്നത് കണ്ടിട്ടുണ്ടോ? ക്രൈം ത്രില്ലർ ചിത്രം 'ഗുമസ്തൻ' ട്രെയ്‌ലർ

ജെയ്‌സ് ജോസ്, ബിബിൻ ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൽ കെ ബേബി സംവിധാനം ചെയ്യുന്ന ഗുമസ്തന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. പൃഥ്വിരാജിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. ഒരു വീട്ടിൽ ദുരൂഹസാഹചര്യത്തിൽ നടക്കുന്ന കൊലപാതകവും അതിന്റെ അന്വേഷണവുമാണ് സിനിമയുടെ കഥാഗതിയെന്ന് ട്രെയ്‌ലർ സൂചന നൽകുന്നു. നിഗൂഢതകൾ നിറഞ്ഞ രംഗങ്ങളും സംഭാഷണങ്ങളുമാണ് ട്രെയിലറിൽ ഉടനീളം കാണാൻ കഴിയുന്നത്. സെപ്റ്റംബർ 27 നു ചിത്രം തിയറ്ററുകളിലെത്തും.

മലയാള സിനിമയിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പരിചിതനായ ജയ്സ് ജോസാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗുമസ്തനെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്‌, സുന്ദര പാന്ധ്യൻ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി,നന്ദു പൊതുവാൾ ടൈറ്റസ് ജോൺ, ജിൻസി ചിന്നപ്പൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നു. പുതുമുഖം നീമാമാത്യുവാണ് നായിക.

സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ്‌ എസ് പ്രസാദ്. പ്രശസ്ത ക്യാമറമാൻ എസ് കുമാറിന്റെ മകൻ, കുഞ്ഞുണ്ണി എസ് കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അയൂബ് ഖാൻ. അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, ക്രിയേറ്റീവ് സപ്പോർട്ട് - ടൈറ്റസ് ജോൺ, പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസ്, കലാസംവിധാനം - രജീഷ് കെ.സൂര്യാ, മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ, കോസ്റ്റ്യും - ഡിസൈൻ - ഷിബു പരമേശ്വരൻ, പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ. വാഴൂർ ജോസ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT