Film News

'നിന്നെ സിംഹക്കൂട്ടിൽ ആണോടാ പ്രസവിച്ചത്'; ചിരിപ്പിക്കാനൊരുങ്ങി സുരാജും കുഞ്ചാക്കോ ബോബനും ഗർർർ ട്രെയ്ലർ പുറത്ത്.

ജയ് കെ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ​ഗ്ർർർ ന്റെ ട്രെയ്ലർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. തിരുവനന്തപുരം മൃ​ഗശാലയിലെ ദർശൻ എന്ന സിംഹത്തിന്റെ കൂട്ടിൽ ചാടിയിറങ്ങുന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും അയാളെ രക്ഷിക്കാൻ സുരാജിന്റെ കഥാപാത്രം നടത്തുന്ന പരിശ്രമവുമാണ് ട്രെയ്ലറിൽ കാണാൻ സാധിക്കുന്നത്. ഒരു കോമഡി എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.

ചിത്രത്തിന്റേതായി മുമ്പ് പുറത്തു വിട്ട ടീസറിൽ സിനിമയിലെ സിംഹം ​ഗ്രാഫിക്സാണ് എന്ന തരത്തിലുള്ള കമന്റുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിംഹവുമൊത്തുള്ള ലൊക്കേഷൻ വീഡിയോ കുഞ്ചാക്കോ ബോബൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേർന്നാണ്. ചിത്രം ജൂൺ 14 -ന് തിയറ്ററുകളിലെത്തും. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും 'ഗര്‍ര്‍ര്‍...'-ന്റെ പ്രത്യേകതയാണ്. ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ് നിർവഹിക്കുന്നത്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT