Film News

'ബൈക്കിൽ തോക്കുമായി രണ്ട് വിജയ്' ; ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം സെക്കന്റ് ലുക്ക് പോസ്റ്റർ

വിജയ്യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒരു ബൈക്കിൽ തോക്കുമായി പോകുന്ന രണ്ടു പ്രായത്തിലുള്ള വിജയ് കഥാപാത്രങ്ങളാണ് സെക്കന്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.ജി.എസ് എന്റർടൈൻമെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'.

മങ്കാത്ത, ഗോവ , സരോജ, ചെന്നൈ 600028, മാനാട് എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി ബാബു, വിടിവ ​ഗണേഷ്, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. 2003-ലെ പുതിയ ഗീതൈ എന്ന ചിത്രത്തിന് ശേഷം യുവനും വിജയ്യും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയും ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈമിനുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർത്ഥ നുനിയും എഡിറ്റിംഗ് വെങ്കട്ട് രാജനും നിർവഹിക്കും.

'ബിഗില്‍' എന്ന ചിത്രത്തിന് ശേഷം എ.ജി.എസ് എന്റർടൈൻമെൻറ്സും വിജയ്യും ഒന്നിക്കുന്ന 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം' 2024 ല്‍ റിലീസ് ചെയ്യും. വലിയ ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രം എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപെടുന്ന ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നും ചിത്രത്തിനായി ആഗോള നിലവാരത്തിലുള്ള മികച്ച സാങ്കേതിക വിദഗ്ദര്‍ ഒന്നിക്കുമെന്നും സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് എന്റർടൈൻമെന്റസ് മുൻപ് വെളിപ്പെടുത്തിയിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT