Film News

ഹോളിവുഡ് അഭിനേതാക്കളുടെ സമരം അവസാനിപ്പിക്കാൻ 150 മില്ല്യൺ വാ​ഗ്ദാനം ചെയ്ത ജോർജ് ക്ലൂണി

അഭിനേതാക്കളുടെ യൂണിയനായ SAG-AFTRA യ്ക്ക് 150 മില്ല്യൺ വാ​ഗ്ദാനം ചെയത് ഓസ്കർ ജേതാവാവും നടനുമായ ജോർജ് ക്ലൂണിയുടെ നേതൃത്വത്തിലുള്ള എ ലിസ്റ്റ് അഭിനേതാക്കളുടെ ​ഗ്രൂപ്പ്. അഭിനേതാക്കളുടെ സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോൾ അത് അവസാനിപ്പിക്കുന്നതിന്റെ ഭാ​ഗമായി ചൊവ്വാഴ്ച സൂം കോളിൽ നടന്ന ചർച്ചയിലാണ് 150 മില്ല്യണിന്റെ ഈ പ്രപ്പോസൽ മുന്നോട്ടുവച്ചത്. മൂന്ന് വർഷത്തിനുള്ളിൽ അഭിനേതാക്കളുടെ യൂണിയന് 150 മില്ല്യൺ ഡോളർ അധികമായി നൽകുമെന്നും മെച്ചപ്പെട്ട ആരോ​ഗ്യ ആനുകൂല്യങ്ങൾക്ക് ധന സഹായം നൽകുമെന്നും ജോർജ് ക്ലൂണിയുടെ വക്താവ് അറിയിച്ചു. കുറഞ്ഞ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കൾക്ക് പണം ലഭിച്ചതിന്റെ ബാക്കി മാത്രമേ മുൻ നിര താരങ്ങൾ എടുക്കുകയുള്ളൂ എന്നും ക്ലൂണി അറിയിച്ചു.

ജോർജ്ജ് ക്ലൂണി , എമ്മ സ്റ്റോൺ , ബെൻ അഫ്ലെക്ക്, ടൈലർ പെറി , സ്കാർലറ്റ് ജോഹാൻസൺ എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ ഒരു കോറം ഫ്രാൻ ഡ്രെഷർ, ഡങ്കൻ ക്രാബ്ട്രീ-അയർലൻഡ് എന്നിവരുൾപ്പെടെ SAG നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി ഡെഡ്‌ലൈൻ ചൊവ്വാഴ്ച വെളിപ്പെടുത്തി. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പലരും സമരത്തിന് പരിഹാരം കാണുന്നതിന് ഒരു ഭാ​ഗമാകാൻ ആഗ്രഹിക്കുന്നു എന്ന് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത ഹോളിവുഡ് പബ്ലിക്കേഷനായ ഡെഡ്ലെെനോട് ജോൺ ക്ലൂണി പറ‍ഞ്ഞു. എന്നാൽ അതേ സമയം അഭിനേതാക്കളുടെ യൂണിയൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.

SAG-AFTRA യിലെ അം​ഗങ്ങൾ കഴിഞ്ഞ ജൂലെെ മുതൽ പണി മുടക്കിലാണ്. ശനിയാഴ്ച നൂറാം ദിവസത്തിലേക്ക് കടക്കുന്ന പണിമുടക്ക് സിനിമ, ടെലിവിഷൻ നിർമ്മാണത്തെ തടസ്സപ്പെടുത്തുകയും ആയിരക്കണക്കിന് ക്രൂ അംഗങ്ങൾക്കും അഭിനേതാക്കൾക്കും ജോലി നഷ്ടപ്പെടുകയും ചെയ്തു. ഹോളിവുഡിലെ ചലച്ചിത്ര, ടെലിവിഷൻ എഴുത്തുകാർ ഈ മാസം ആദ്യം പുതിയ മൂന്ന് വർഷത്തെ കരാർ അംഗീകരിക്കുകയും 148 ദിവസത്തെ ജോലി നിർത്തിവയ്ക്കൽ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

മികച്ച മലയാള നടൻ ടൊവിനോ, തമിഴിൽ വിക്രം; 2024 സൈമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

വയനാട് ദുരന്തത്തിൽ ചെലവഴിച്ച തുകയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അവാസ്തവം; മുഖ്യമന്ത്രിയുടെ ഓഫീസ്, പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

ടൊവിനോക്കൊപ്പം തമിഴകത്തിന്റെ തൃഷ; പാന്‍ ഇന്ത്യന്‍ ചിത്രം 'ഐഡന്റിറ്റി' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഭൂമിക്ക് ഒരു രണ്ടാം ചന്ദ്രനെ ലഭിക്കുമോ? ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹത്തെക്കുറിച്ചുള്ള വസ്തുതയെന്ത്?

മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന; പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ

SCROLL FOR NEXT