ധനുഷ് നായകനാകുന്ന 'എന്നെ നോക്കി പായും തോട്ട' എന്ന ചിത്രം റിലീസ് വൈകിയതില്‍ നേരിട്ട ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. സിനിമയ്ക്കുള്ളിലെ കച്ചവടത്തിന്റെ ഇരകളാണ് തങ്ങളെന്നും ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും 'സിനിമാ എക്‌സ്പ്രസി'ന് നല്‍കിയ അഭിമുഖത്തില്‍ ഗൗതം മേനോന്‍ പറഞ്ഞു.
സിനിമയില്‍ നേരിട്ട പ്രശ്‌നങ്ങളും ആരാണ് അതിനെല്ലാം കാരണവുമെന്നുമെല്ലാം കേള്‍ക്കുന്നവര്‍ക്ക് പ്രചോദനം നല്‍കുന്ന ഒന്നായിരിക്കില്ല. സിനിമയില്‍ വരണമെന്നാഗ്രഹിക്കുന്നവര്‍ സിനിമയിലെ നല്ല കാര്യങ്ങള്‍ മാത്രമറിഞ്ഞു കൊണ്ട് വരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
2016ലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. പല പ്രശ്‌നങ്ങളും ഇടയ്ക്ക് ഉയര്‍ന്നു വന്നതോടെ ഷൂട്ടിങ്ങ് ഇടയ്ക്ക് മുടങ്ങി. കഴിഞ്ഞ സെപ്തംബറോടെയാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. അടുത്ത മാസം ആറിന് ചിത്രം റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ച സംവിധായകന്‍ അറിയിച്ചിരുന്നു. ഇതിനിടയില്‍ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും അറിയുവാനായി സോഷ്യല്‍ മീഡിയിയല്‍ വലിയ കാമ്പയിനുകള്‍ നടന്നിരുന്നു. ചിത്രം മനപ്പൂര്‍വ്വം വൈകിക്കുകയാണെന്ന് ആരോപിച്ച് ആരാധകരുടെ വക അധിക്ഷേപവും സംവിധായകന്‍ നേരിട്ടിരുന്നു. ഇതിനെതിരെയും ഗൗതം മേനോന്‍പ്രതികരിച്ചു.
നായകന്റെ ഫാന്‍സ് വന്ന് ചീത്ത വിളിച്ചുകൊണ്ട് സിനിമയെ പറ്റി പറയാന്‍ പറഞ്ഞാല്‍ എങ്ങനെയാണ് ശരിയാവുക. എനിക്ക് എന്റേതായ പ്രശ്‌നങ്ങളുണ്ട്. ഒരു സിനിമയ്ക്ക് അതിന്റെതായ സമയമുണ്ട്, അപ്പോള്‍ അത് റിലീസ് ചെയ്യും. അത് നല്ലതോ ചീത്തതോ എന്ന് നിങ്ങള്‍ക്ക് പറയാം. പക്ഷേ സിനിമ ഉണ്ടാക്കുന്നത് എന്റെ ജോലിയാണ്, അത് തീര്‍ക്കുന്നത് വരെ നിങ്ങള്‍ എന്നെ വെറുതെ വിടണം.ഗൗതം മേനോന്‍
മേഘാ ആകാശാണ് 'എന്നെ നോക്കി പായും തോട്ട'യില്‍ നായിക. ജോമോന്‍ ടി ജോണും മനോജ് പരമഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ധര്‍ബുക ശിവയാണ് സംഗീതം. വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന 'ധ്രുവ നച്ചത്തിരം' എന്ന ചിത്രവും റിലീസ് ചെയ്യാനുണ്ട്.
'ദ ക്യൂ' ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
കൂടുതല്‍ വാര്‍ത്തകള്‍ക്കായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക