Film News

‘ഷെയ്‌നോട് ക്ഷമിക്കൂ, കൊച്ചുപയ്യനാണ്’; ആരേയും വിലക്കുന്നതിനോട് യോജിപ്പില്ലെന്ന് ഷീല

THE CUE

ഷെയ്ന്‍ നിഗത്തോട് ക്ഷമിക്കണമെന്ന് മുതിര്‍ന്ന നടി ഷീല. 23 വയസുള്ള കൊച്ചു പയ്യനാണ് ഷെയ്ന്‍. അവനെ വിലക്കാന്‍ പാടില്ല. ആരേയും വിലക്കുന്നതിനോട് യോജിപ്പില്ല. ഷെയ്‌നിനേക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോയെന്ന് അറിയില്ലെന്നും ഷീല വ്യക്തമാക്കി. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്‌കാരദാനച്ചടങ്ങിനിടെയായിരുന്നു മുതിര്‍ന്ന അഭിനേത്രിയുടെ പ്രതികരണം.

നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരരുത് എന്നായിരുന്നു പഴയകാലത്തെ ചിന്താഗതി. താരങ്ങള്‍ കൂടുതല്‍ സമയം അഭിനയിച്ച് സിനിമ വേഗം പൂര്‍ത്തിയാക്കുന്ന പതിവുണ്ടായിരുന്നു.
ഷീല

സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. പഴയകാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. പഴയകാലവും ഇന്നത്തെ കാലവും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. സിനിമ പൂര്‍ത്തിയാകാന്‍ അന്ന് ത്യാഗം സഹിച്ചിരുന്നുവെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കാനും നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനും അഭിനേതാക്കളുടെ സംഘടനയായ അമ്മ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഷെയ്ന്‍ അജ്മീറില്‍ നിന്ന് മടങ്ങിയെത്താത്തതിനേത്തുടര്‍ന്ന് കെഎഫ്പിഎയുമായി നടത്താനിരുന്ന ചര്‍ച്ചകള്‍ നീട്ടിവെച്ചു. മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന്‍ ഉറപ്പ് നല്‍കിയാല്‍ മാത്രമേ വിഷയത്തില്‍ ഇടപെടൂ എന്ന് അമ്മ വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച്ച കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി അമ്മ ചര്‍ച്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഷെയ്ന്‍ നിഗവുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് നിര്‍മ്മാതാക്കളുമായുള്ള കൂടിക്കാഴ്ച്ച വെച്ചിരുന്നത്. ബുധനാഴ്ച്ച കൊച്ചിയില്‍ എത്തണമെന്ന് ഷെയ്ന്‍ നിഗത്തിന് അമ്മ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഷെയ്ന്‍ നായകനായ 'ഉല്ലാസം', 'വെയില്‍', 'കുര്‍ബാനി' എന്നീ പ്രൊജക്ടുകളാണ് പൂര്‍ത്തിയാക്കാനാകാതെ മുടങ്ങിയിരിക്കുന്നത്. ഉല്ലാസത്തിന്റെ ഡബ്ബിങ്ങാണ് നടക്കാനുള്ളത്. മറ്റ് രണ്ട് ചിത്രങ്ങളുടേയും കഥാപാത്രങ്ങളെ ബാധിക്കുന്ന തരത്തില്‍ ഷെയ്ന്‍ രൂപമാറ്റം വരുത്തിയതാണ് നടനെ വിലക്കിലേക്കെത്തിച്ചത്. ചിത്രീകരണത്തിന് വേണ്ടി മുടക്കിയ ഏഴ് കോടി തിരികെ നല്‍കാതെ ഷെയ്നെ പുതിയ ചിത്രങ്ങളില്‍ അഭിനയിപ്പിക്കില്ലെന്നാണ് കെഎഫ്പിഎ നിലപാട്. തനിക്ക് മാനുഷിക പരിഗണന പോലും നല്‍കാതെ ചൂഷണം ചെയ്യുകയാണെന്നും പ്രതികരിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ഷെയ്ന്‍ നിഗത്തിന്റെ വാദം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT