Film News

മംമ്തയുടെ റോളില്‍ രാധിക ആപ്‌തേ, ടൊവിനോക്ക് പകരം വിക്രാന്ത്; ഫൊറന്‍സിക് ഹിന്ദി പതിപ്പ് റെഡി

മലയാളത്തില്‍ വിജയമായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഫോറന്‍സിക് ബോളിവുഡിലെത്തുമ്പോള്‍ മംമ്തയുടെ റോളില്‍ രാധിക ആപ്‌തേയും ടൊവിനോ തോമസിന് പകരം വിക്രാന്ത് മസേയും. ഒരു കേസും ഇനി പരിഹരിക്കപ്പെടാതെ പോകില്ല, ഒരു ക്രിമിനലിനെയും ഫൊറന്‍സിക് കണ്ടെത്തുമെന്ന അടിക്കുറിപ്പോടെയാണ് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

ടൊവിനോ തോമസ് അവതരിപ്പിച്ച ഫോറന്‍സിക് ഓഫീസറുടെ റോളിലാണ് വിക്രാന്ത് എത്തുക. വിശാല്‍ ഫൂറിയ ആണ് ഫോറന്‍സിക് ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്നാണ് ഫൊറന്‍സിക് സംവിധാനം ചെയ്തിരുന്നത്.

മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ല, വരുണ്‍ ബംഗ്ല എന്നിവരും സോഹം റോക്‌സ്റ്റാറിന്റെ ബാനറില്‍ ദീപക് മുകുതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.. ഇന്റലിജന്റ് ഫിലിം എന്നായിരുന്നു ഫോറന്‍സിക് മലയാളം പതിപ്പിനെ വിക്രാന്ത് മസേ വിശേഷിപ്പിച്ചത്. മിനിസ്‌ക്രീനില്‍ നിന്ന് അഭിനയ രംഗത്തെത്തിയ വിക്രാന്ത് മസേ ലൂട്ടേര, ദില്‍ ധഡ്കനേ ദോ, ഹാല്‍ഫ് ഗേള്‍ഫ്രണ്ട് എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കൊങ്കണ സെന്‍ ശര്‍മ്മയുടെ എ ഡത്ത് ഇന്‍ ദ ഗഞ്ചിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ നോമിനേഷനും ലഭിച്ചിരുന്നു. മിര്‍സാപൂരിലെ ബബ്ലു എന്ന കഥാപാത്രമാണ് വിക്രാന്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തത്.

നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത ഹസീനാ ദിൽ റുബയാണ് വിക്രാന്ത് മസേയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. ഇഷ്‌ക്, ഹെലന്‍, അയ്യപ്പനും കോശിയും എന്നീ സിനിമകളുടെ ഹിന്ദി റീമേക്കും അണിയറയിലാണ്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT