Film News

'റോഷാക്ക്', 'ന്നാ താന്‍ കേസ് കൊട്' ഫോര്‍ബ്‌സ് പട്ടികയിലെ മലയാള ചിത്രങ്ങള്‍ ; പട്ടിക പുറത്ത് വിട്ട് ഫോര്‍ബ്‌സ് മാസിക

ഫോര്‍ബ്‌സ് മാസിക ഈ വര്‍ഷത്തെ മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്ത് വിട്ടതില്‍ ഇടം നേടി രണ്ട് മലയാള സിനിമകളും. 'റോഷാക്ക്', 'ന്നാ താന്‍ കേസ് കൊട്' എന്നിവയാണ് മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍. വിവിധ ഭാഷകളില്‍ നിന്നിറങ്ങിയ ഒരുപിടി മികച്ച സിനിമകളെയാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'റോഷാക്ക്'. ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. മമ്മൂട്ടിയോടൊപ്പം ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. സമീര്‍ അബ്ദുള്‍ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ. മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ന്നാ താന്‍ കേസ് കൊട്'. ചിത്രത്തിന്റെ പോസ്റ്ററിനെ സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ വന്നിരുന്നു എങ്കിലും ചിത്രം തിയ്യേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ഗായത്രി ശങ്കര്‍, രാജേഷ് മാധവന്‍, ബേസില്‍ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരായിരുന്നു ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', അമിതാഭ് ബച്ചന്റെ 'ഗുഡ്‌ബൈ', സായ് പല്ലവിയുടെ 'ഗാര്‍ഗി', ആലിയ ഭട്ടിന്റെ 'ഗംഗുഭായ്' എന്നിവയും ഫോര്‍ബ്‌സ് മാസികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. 'ദ സ്വിമ്മേര്‍സ്', 'എവരിതിങ് എവരിവയര്‍ ഓള്‍ അറ്റ് വണ്‍സ്', 'പ്രിസണേഴ്‌സ് ഓഫ് ഗോസ്റ്റ്‌ലാന്റ്', 'ദ ടിന്‍ഡര്‍ സ്വിന്‍ഡ്‌ലര്‍', ഡൗണ്‍ ഫാള്‍ : ദ കേസ് എഗൈന്‍സ്റ്റ് ബോയ്ങ്' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT