Film News

'നെഞ്ചിനകത്ത് ലാലപ്പ'നെന്ന് സ്‌കിറ്റ്, മോഹന്‍ലാലിനോടും ഫാന്‍സിനോടും മാപ്പ് പറഞ്ഞ് ഫ്‌ളവേഴ്‌സ്; ആദിവാസി വിരുദ്ധതക്ക് പിന്നാലെ വിവാദം

'ലാലപ്പന്‍' വിളിയില്‍ മോഹന്‍ലാല്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഫ്‌ളവേഴ്‌സ് ടിവി. സ്റ്റാര്‍ മാജിക് എന്ന കോമഡി പ്രോഗ്രാമില്‍ ലാലപ്പന്‍ എന്ന് വിളിച്ച് മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ഫാന്‍സ് പ്രതിഷേധിച്ചതിന് പിന്നാലെയാണ് മാപ്പ് പറച്ചില്‍. നേരത്തെ ആദിവാസി വിരുദ്ധതയുടെ പേരില്‍ ഏറെ വിവാദമായ 'സ്റ്റാര്‍ മാജിക'് കോമഡി ഷോയുടെ പുതിയ എപ്പിസോഡിലാണ് ഒരു കഥാപാത്രത്തിന്റെ എന്‍ട്രിയില്‍ നെഞ്ചുവിരിച്ച് ലാലേട്ടന്‍ എന്ന സിനിമാ ഗാനത്തെ നെഞ്ച് വിരിച്ച് ലാലപ്പന്‍ എന്ന് പാരഡിയിയാക്കിയത്. ഫാന്‍ ഫൈറ്റ് ഗ്രൂപ്പുകളും എതിര്‍ ഫാന്‍സുകളും മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന 'ലാലപ്പന്‍' എന്ന വിളി ഫ്‌ളവേഴ്‌സ് കോമഡി ഷോയില്‍ വന്നത് മോഹന്‍ലാലിനെ അപമാനിക്കാനാണെന്നായിരുന്നു ഫാന്‍സ് വാദം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് വ്യാപക പ്രതിഷേധവും തുടങ്ങി.

മോഹന്‍ലാലിന്റെയും ഇന്ത്യന്‍ സിനിമയുടെയും കടുത്ത ആരാധകരാണ് ഫ്‌ളവേഴ്‌സ് എന്നും പ്രോഗ്രാമില്‍ മോഹന്‍ലാലിനെതിരെ പരാമര്‍ശമുണ്ടായത് ബോധപൂര്‍വമല്ലെന്നും ചാനല്‍ സി.ഇ.ഒ ക്ഷമാപണത്തില്‍ വിശദീകരിക്കുന്നു. ഫ്‌ളവേഴ്‌സിന്റെ പ്രധാന പ്രോഗ്രാമുകളില്‍ ഉള്‍പ്പെടെ നിരവധി തവണ മോഹന്‍ലാല്‍ അതിഥിയായി പങ്കെടുത്തിട്ടുണ്ട്. പുലിമുരുകന്‍ ത്രീഡി ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി നടത്തിയ പ്രോഗ്രാമിന്റെ പങ്കാളികള്‍ തങ്ങളായിരുന്നുവെന്നും ഫാന്‍സിനോട് ചാനല്‍ മാനേജ്‌മെന്റ്. അറിഞ്ഞുകൊണ്ട് ഒരിക്കലും മോഹന്‍ലാലിനെ പോലെ ഒരാളെ അപമാനിക്കാന്‍ ഫളവേഴ്‌സ് തയ്യാറാകില്ല. അബദ്ധവശാല്‍ സംഭവിച്ച പിഴവിന് ക്ഷമാപണമെന്നും ഫ്‌ളവേഴ്‌സ് ടിവി സിഇ.

മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തിന് പിന്നാലെ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത പ്രോഗ്രാം ഇന്നലെ തന്നെ പ്രൈവറ്റ് ഓപ്ഷനിലേക്ക മാറ്റി. രാത്രിക്ക് മുമ്പ് മാപ്പ് പറയണമെന്നും ചില ട്രോള്‍ ഗ്രൂപ്പുകളിലും മറ്റുമായി മോഹന്‍ലാല്‍ ഫാന്‍സ് ആവശ്യപ്പെട്ടിരുന്നു. ഫ്‌ളവേഴ്‌സ് ഫേസ്ബുക്ക് പേജിലും, സ്‌കിറ്റിലെ അണിയറക്കാരുടെ പ്രൊഫൈലിലും ആക്രമണം ശക്തമായതിന് പിന്നാലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ഫ്‌ളവേഴ്‌സ് ചാനല്‍ ഉടമകളായ ഇന്‍സൈറ്റ് മീഡിയ സിറ്റി ക്ഷമാപണം നടത്തിയത്.

ആദിവാസി വിരുദ്ധത വിവാദം

ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് ടമാര്‍ പടാര്‍ 138ാം എപ്പിസോഡിലാണ് ആദിവാസി സമൂഹത്തെ അധിക്ഷേപിക്കുന്ന കഥാപാത്ര ചിത്രീകരണവും ഉള്ളടക്കവും. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇതിനെതിരെ രൂക്ഷവിമര്‍ശനവും, പ്രതിഷേധവും ഉയരുന്നുണ്ട്. സിനിമാ താരങ്ങളും മിമിക്രി താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ സ്‌കിറ്റ് രൂപത്തിലാണ്

കൂവിക്കൊണ്ട് പറങ്കിമല കാട്ടിലെ മൂപ്പന്‍ ചുപ്പന്‍, പറങ്കിമല കാട്ടിലെ മൂപ്പി ചുപ്പി എന്നീ കഥാപാത്രങ്ങള്‍ വേദിയിലെത്തുകയും തുടര്‍ന്ന് സംഭാഷണങ്ങളിലൂടെ ആദിവാസി സമൂഹത്തെ പരിഹാസ്യ രൂപമാക്കി മാറ്റുകയാണ്. കൊറോണ രോഗത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഇരുവരും അജ്ഞരായി വിഡ്ഡിത്തം പറയുന്നതും കാണാം.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT