Film News

‘എന്റെ മകന്‍ വലുതാകുമ്പോള്‍ അച്ഛന്റെ സിനിമകളെ ഓര്‍ത്ത് അഭിമാനം തോന്നും’: ആയുഷ്മാന്‍ ഖുറാന

THE CUE

ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രമായ ആര്‍ട്ടിക്കിള്‍ 15 ന്റെ ട്രെയിലര്‍ റിലീസ് ചെയ്തതിന് പിന്നാലെ താരത്തിന്റെ രാഷ്ട്രീയ നിലപാടുകളും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയിലെ ജാതി വ്യവസ്ഥയും അതിന്റെ പേരില്‍ താഴ്ന്ന ജാതിക്കാര്‍ നേരിടുന്ന അക്രമവും വിവേചനവുമെല്ലാം പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ 15 ന്റെ ട്രെയിലര്‍ കഴിഞ്ഞ ആഴ്ചയായിരുന്നു റിലീസ് ചെയതത്.

ഇത്രയും ശക്തമായ വിഷയം പ്രതിപാദിക്കുന്ന ചിത്രം ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാള്‍ ചെയ്യുന്നതിനെ പ്രശംസിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പ്രചരണ പരിപാടികളില്‍ ജാതി വിവേചനത്തിനെതിരെ പ്രതികരിക്കേണ്ടതിന്റെ കടമയെക്കുറിച്ചും ഖുറാന ചര്‍ച്ച ചെയ്തിരുന്നു.

അഭിനേതാവെന്ന നിലയില്‍ ഏത് കഥാപാത്രവും ചെയ്യാന്‍ തയ്യാറാണെങ്കിലും തന്റെ ചിത്രങ്ങളോട് ഏഴ് വയസ്‌കാരന്‍ മകന് താത്പര്യമില്ലെന്ന് താരം പറയുന്നു. പക്ഷേ നാളെ ഒരു നാള്‍ മകന്‍ തന്റെ ചിത്രങ്ങളെ ഓര്‍ത്ത് അഭിമാനിക്കുമെന്നും ഖുറാന ഐഎഎന്‍എസ് ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്റെ മകന് ഞാന്‍ ചെയ്യുന്ന സിനിമകള്‍ മനസിലാകാറില്ല. ഏഴ് വയസുകാരനായ അവന് ഫാന്റസി ഹീറോകളെയാണ് താത്പര്യം. അതുകൊണ്ട് അവനിഷ്ടം വരുണ്‍ ധവാനെയും ടൈഗര്‍ ഷ്രോഫിനെയുമൊക്കെയാണ്. പക്ഷേ അവന്‍ വലുതാകുമ്പോള്‍ ഒരു ദിവസം എന്റെ സിനിമകളെ ഓര്‍ത്ത് അഭിമാനം തോന്നും.
ആയുഷ്മാന്‍ ഖുറാന

ഇസ്ലാമോഫോബിയ പ്രമേയമാക്കിയൊരുക്കിയ മുല്‍ക്ക് സംവിധാനം ചെയ്ത അനുഭവ് സിന്‍ഹയാണ് ആര്‍ട്ടിക്കിള്‍ 15 സംവിധാനം ചെയ്യുന്നത്. ആദ്യം മറ്റൊരു ചിത്രത്തിന് വേണ്ടിയായിരുന്നു അനുഭവുമായി സംസാരിച്ചതെന്നും പക്ഷേ മുല്‍ക്ക് പോലെ ശക്തമായ എന്തെങ്കിലും ചിത്രം ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ സംവിധായകന്‍ രണ്ട് കഥകള്‍ പറയുകയായിരുന്നുവെന്നും ഖുറാന പറഞ്ഞു. ആര്‍ട്ടിക്കിള്‍ 15ന്റെ കഥ കേട്ടപ്പോള്‍ തന്നെ അത് ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുവെന്നും ബോളിവുഡ് മെയിന്‍സ്ട്രീം ആദ്യമായി ജാതി വിവേചനത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രമായിരിക്കും ഇതെന്നും താരം കൂട്ടിച്ചേര്‍ത്തു.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT