Film News

'മനസാ വചസാ, മായാതീരം തേടുന്നു നമ്മൾ' ; വിഷ്വൽ ട്രീറ്റ് നൽകി ബി​ഗ് ബെന്നിലെ ആദ്യ ​ഗാനം

അനു മോഹൻ, അതിഥി രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബിനോ അ​ഗസ്റ്റിൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബി​ഗ് ബെന്നിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. മനസാ വചസാ എന്ന് തുടങ്ങുന്ന ഗാനം ഒരു പ്രണയഗാനമായി ആണ് ഒരുക്കിയിരിക്കുന്നത്. അഭിജിത്ത് അനിൽകുമാറും, മരിയ മാത്യുവുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണൻ ബി കെ വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്. ചിത്രത്തിന്റെ മുക്കാൽ ഭാ​ഗത്തോളം ചിത്രീകരിച്ചത് യു.കെയിലാണ്. യു.കെയിൽ താമസിക്കുന്ന ഒരു മലയാളി കുടുംബങ്ങളുടെ ജീവിത കാഴ്ച്ചയിലൂടെ ഒരുങ്ങിയ ഫാമിലി ത്രില്ലർ ഡ്രാമയാണ് ചിത്രം.

യഥാർത്ഥ സംഭവനത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രം പ്രജയ് കാമത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. യു.കെയിൽ നേഴ്സായി ജോലി ചെയ്യുന്ന ലൗലിയുടെ അടുത്തേക്ക് പോലീസ് ഉദ്യോ​ഗസ്ഥനായ ഭർത്താവ് ജീനും മകളും എത്തുകയാണ്. എന്നാൽ ജീൻ കാരണം ഉണ്ടാകുന്ന ചില കുഴപ്പങ്ങൾ അവരുടെ അവിടുത്തെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ജീൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ജീൻ ആൻ്റണി എന്ന പോലീസ് കഥാപാത്രത്തെയാണ് അനു മോഹൻ അവതരപ്പിക്കുന്നത്. ജീനിന്റെ ഭാര്യ ലൗലി എന്ന കഥാപാത്രത്തെ അതിഥി രവിയും അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ വിനയ് ഫോർട്ട്, മിയാ ജോർജ്, ചന്തുനാഥ്, ജാഫർ ഇടുക്കി, ബിജു സോപാനം, നിഷാ സാരം​ഗ്, വിജയ് ബാബു, ഷെബിൻ ബെൻസൻ, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും നിരവധി വിദേശികളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പൂർണ്ണമായും അനോമോർഫിക്ക് ലെൻസുകളാണ് ഉപയോ​ഗിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജാദ് കാക്കുവാണ്. കൈലാഷ് മേനോൻ സം​ഗീതം നൽകിയ ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് അനിൽ ജോൺസൺ ആണ്. എഡിറ്റർ റിനോ ജേക്കബ്, ​ഗാനരചന- ബി.കെ ഹരിനാരായണൻ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൊച്ചുറാണി ബിനോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -വൈശാലി തുത്തിക, ഉദയ രാജൻ പ്രഭു, പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട് , സംഘടനം- റൺ രവി, , പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജയ് പാൽ, ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -വിനയൻ കെ ജെ, പിആർഒ- വാഴൂർ ജോസ്, പിആർ& മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. ഫ്രൈഡെ ടിക്കറ്റ്സ് ആണ് ജൂൺ 28ന് ചിത്രം തീയ്യേറ്ററുകളിലെത്തിക്കുന്നത്.

ദുബായ് ഔട്ട് ലെറ്റ് മാളില്‍ 'ഫാർമസി ഫോർ ലെസ്' ആരംഭിച്ചു

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

SCROLL FOR NEXT