Film News

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതം പറഞ്ഞ് 'അവനോവിലോന'; ആശംസയുമായി മോഹന്‍ലാല്‍

നടന്‍ സന്തോഷ് കീഴാറ്റൂര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം 'അവനോവിലോന'യ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടത്. ഷെറി, ടി.ദീപേഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂരാണ് പ്രധാന വേഷത്തിലെത്തുന്നത്.

കണ്ണൂരും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഇരുപതോളം ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഭാഗമാകുന്നുണ്ട്. കാസര്‍കോട് സ്വദേശിനി വര്‍ഷ ജിത്തു നീലേശ്വരമാണ് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍. ടാന്‍സ്‌ജെന്‍ഡര്‍മാരായ റിയ ഇഷ കോസ്റ്റ്യൂംസും മണിക്കുട്ടി മേക്കപ്പും നിര്‍വഹിക്കുന്നു. രവീണ, ലാവണ്യ, കാര്‍ത്തിക, വാണി, ലിജ ലൈജു, കൃഷ്‌ണേന്ദു, സിതാര, സിനി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എഡ്ഡി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തിലൂടെയാണ് സിനിമ കഥ പറയുന്നത്. സുവിശേഷകന്റെ മകനായ എഡ്ഡി നാടുവിടുന്നതും പിന്നീട് തിരിച്ചുവരുന്നതും അതിനുശേഷമുള്ള സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. നടന്‍ സന്തോഷ് കീഴാറ്റൂരാണ് എഡ്ഡിയെ അവതരിപ്പിക്കുന്നത്. സംവിധായകരിലൊരാളായ ഷെറിയുടേതാണ് രചന. സന്തോഷ് കീഴാറ്റൂര്‍ പ്രൊഡക്ഷന്‍സ്-നിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്തോഷ് കീഴാറ്റൂരും ശ്രീമ അനിലും ചേര്‍ന്നാണ് നിര്‍മാണം. ജലീല്‍ ബാദുഷ (ക്യാമറ), ഗോപി സുന്ദര്‍ (പശ്ചാത്തലസംഗീതം), അഖിലേഷ് മോഹന്‍ (എഡിറ്റിങ്), സുനീഷ് വടക്കുമ്പാടന്‍ (ആര്‍ട്ട്), അനീഷ് നമ്പ്യാര്‍ (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ആത്മീയ രാജനാണ് നായിക.

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

'ആത്മാഭിമാനം, അപമാനം, ആത്മാര്‍ത്ഥത'; പാലക്കാട് ബിജെപിയില്‍ സന്ദീപ് വാര്യര്‍ക്കും സി.കൃഷ്ണകുമാറിനും ഇടയില്‍ സംഭവിക്കുന്നതെന്ത്?

SCROLL FOR NEXT