Film News

ആവാസവ്യൂഹം മികച്ച ചിത്രം, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധായകന്‍, ദുര്‍ഗ കൃഷ്ണ നടി, ദുല്‍ഖര്‍ നടന്‍; ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2021

2021ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം, നായാട്ടിന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. ഉടലിലെ അഭിനയത്തിന് ദുര്‍ഗ കൃഷ്ണ മികച്ച നടിയ്ക്കും, സല്യൂട്ട്, കുറുപ്പ് എന്നീ ചിത്രങ്ങളിലുടെ ദുല്‍ഖര്‍ മികച്ച നടനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ജോഷിക്ക് നല്‍കും. സുരേഷ് ഗോപിക്ക്് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡും സമ്മാനിക്കും. രേവതി, ഉര്‍വശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമന്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: മിന്നല്‍ മുരളി. (നിര്‍മ്മാണം : സോഫിയ പോള്‍)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ബേസില്‍ ജോസഫ്.

മികച്ച സഹനടന്‍ : ഉണ്ണി മുകുന്ദന്‍(ചിത്രം: മേപ്പടിയാന്‍)

മികച്ച സഹനടി : മഞ്ജു പിള്ള (ചിത്രം: ഹോം)

മികച്ച ബാലതാരം : മാസ്റ്റര്‍ ആന്‍ മയ്(ചിത്രം: എന്റെ മഴ), മാസ്റ്റര്‍ അഭിമന്യു (ചിത്രം: തുരുത്ത്)

മികച്ച തിരക്കഥ : ജീത്തു ജോസഫ് (ചിത്രം ദൃശ്യം-2), ജോസ് കെ.മാനുവല്‍ (ചിത്രം ഋ)

മികച്ച ഗാനരചയിതാവ് : ജയകുമാര്‍ കെ പവിത്രന്‍ (ചിത്രം : എന്റെ മഴ)

മികച്ച സംഗീത സംവിധാനം : ഹിഷാം അബ്ദുല്‍ വഹാബ്(ചിത്രം : ഹൃദയം, മധുരം)

മികച്ച പിന്നണി ഗായകന്‍ : സൂരജ് സന്തോഷ് (ഗാനം :ഗഗനമേ ചിത്രം: മധുരം)

മികച്ച പിന്നണി ഗായിക : അപര്‍ണ രാജീവ് (ഗാനം തിര തൊടും തീരം മേലെ...ചിത്രം തുരുത്ത്)

മികച്ച ഛായാഗ്രാഹകന്‍ : അസ്ലം കെ പുരയില്‍ (ചിത്രം: സല്യൂട്ട്)

മികച്ച ചിത്രസന്നിവേശകന്‍ : പ്രജീഷ് പ്രകാശ് (ചിത്രം: ഹോം)

മികച്ച ശബ്ദലേഖകന്‍ : സാന്‍ ജോസ് ( ചിത്രം : സാറാസ്)

മികച്ച കലാസംവിധായകന്‍ : മനു ജഗത് (ചിത്രം: മിന്നല്‍ മുരളി)

മികച്ച മേക്കപ്പ്മാന്‍ : ബിനോയ് കൊല്ലം (ചിത്രം : തുരുത്ത് )

മികച്ച വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ (ചിത്രം: സബാഷ് ചന്ദ്രബോസ്)

മികച്ച ജനപ്രിയ ചിത്രം: ഹൃദയം (സംവിധാനം : വിനീത് ശ്രീനിവാസന്‍)

മികച്ച നവാഗത പ്രതിഭകള്‍:

സംവിധാനം: സാനു ജോണ്‍ വര്‍ഗീസ് (ചിത്രം ആര്‍ക്കറിയാം), ഫാ വര്‍ഗീസ് ലാല്‍ (ചിത്രം:ഋ), ബിനോയ് വേളൂര്‍ (ചിത്രം മോസ്‌കോ കവല), കെ.എസ് ഹരിഹരന്‍ (ചിത്രം കാളച്ചേകോന്‍), സുജിത് ലാല്‍ (ചിത്രം രണ്ട്)

സംവിധായകമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: വി.സി അഭിലാഷ് (ചിത്രം: സബാഷ് ചന്ദ്രബോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ചലച്ചിത്രം (സംവിധാനം അബ്ദുല്‍ ഗഫൂര്‍)

ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: കോളജ് ക്യൂട്ടീസ് (സംവിധാനം എ.കെ.ബി കുമാര്‍)

നിര്‍മ്മാതാവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ശാന്ത മുരളി (ചിത്രം: സാറാസ്),മാത്യു മാമ്പ്ര (ചിത്രം : ചെരാതുകള്‍).

അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :

ഭീമന്‍ രഘു (ചിത്രം കാളച്ചേകോന്‍), പ്രിയങ്ക നായര്‍ (ചിത്രം ആമുഖം), കലാഭവന്‍ റഹ്‌മാ ന്‍ (ചിത്രം രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണന്‍ (ചിത്രം : രണ്ട്, റെഡ് റിവര്‍), ശ്രുതി രാമചന്ദ്രന്‍ (ചിത്രം :മധുരം), രതീഷ് രവി (ചിത്രം ധരണി), അനൂപ് ഖാലിദ് (ചിത്രം സിക്സ് അവേഴ്സ്).

ഗാനരചനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ലേഖ ബി കുമാര്‍ (ചിത്രം കോളജ് ക്യൂട്ടീസ്)

ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.മേദിനി (ചിത്രം : തീ )

ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ഉണ്ണി മടവൂര്‍ (ചിത്രം: ഹോളി വൂണ്ട്)

വൈവിദ്ധ്യപ്രസക്തമായ വിഷയങ്ങളവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ധരണി (സംവിധാനം ശ്രീവല്ലഭന്‍), ഹോളി വൂണ്ട് (സംവിധാനം അശോക് ആര്‍ നാഥ്), ആ മുഖം (സംവിധാനം അഭിലാഷ് പുരുഷോത്തമന്‍)

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT