Film News

'ഇത് നഷ്ടം വരുത്തും', ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ

ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ. വിനോദ നികുതി ഒഴിവാക്കാതെയും പ്രദർശന സമയങ്ങളിൽ വ്യത്യാസം വരുത്താതെയും തിയേറ്ററുകൾ തുറക്കാൻ കഴിയില്ലെന്നാണ് നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടന വ്യക്തമാക്കുന്നത്. 50 ശതമാനം ആളുകളെ വെച്ച് രണ്ടോ മൂന്നോ പ്രദർശനങ്ങൾ മാത്രം നടത്തുന്നത് വൻ സാമ്പത്തീക നഷ്ടം വരുത്തിവെയ്ക്കുമെന്നും സംഘടന പറയുന്നു.

'മുഖ്യമന്ത്രിക്ക് ഞങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അനേകം നിവേദനങ്ങൾ നൽകിയിട്ടുണ്ട് ആ ആവശ്യങ്ങളോടൊക്കെ അനുഭാവപൂർണമായ പരി​ഗണന കിട്ടാത്ത പക്ഷം തിയേറ്ററുകൾ തുറക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കാരണം ഒരു തിയേറ്റർ അല്ലെങ്കിൽ ഒരു സ്ക്രീൻ തുറക്കുന്നതിൽ വൻ സാമ്പത്തീക ബാധ്യതയാണ് ഉണ്ടാകുന്നത്. 9 മുതൽ 9 വരെയുളള ഷോ ടൈമിൽ 50 ശതമാനം ആളുകളെ വെച്ച് രണ്ടോ മൂന്നോ പ്രദർശനങ്ങൾ മാത്രം നടത്തി മുന്നോട്ട് പോകാൻ തിയേറ്ററുകൾക്കും സാധിക്കില്ല, പടം തരാൻ നിർമ്മാതാക്കൾക്കും സാധിക്കില്ല. അതുകൊണ്ടുതന്നെ വിനോദ നികുതിയിലും പ്രദർശന സമയത്തിലും കാര്യമായ മാറ്റം വരുത്താതെ പുതിയ ചിത്രങ്ങൾ റിലീസിനായി കൊടുക്കേണ്ടെന്നാണ് നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും തീരുമാനം', ഫിലിം ചേംബർ വ്യക്തമാക്കുന്നു.

ഇളവുകൾ നൽകാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേമ്പര്‍ രംഗത്തെത്തിയിരുന്നു. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സര്‍ക്കാ‍‍ർ ഉറപ്പ് നൽകിയിരുന്നെന്നും എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമായിരുന്നു സംഘടനയുടെ കുറ്റപ്പെടുത്ത

film chamber says theater will not open even though they get permission

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT