Film News

ഇതാണ് തുറയുടെ നായകന്‍ 57കാരനായ സുലൈമാന്‍, ഫഹദിന്റെ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ മാലിക് 

THE CUE

2020 ഫഹദ് ഫാസിന്റെ വമ്പന്‍ പ്രൊജക്ടുകളാണ് തിയറ്ററുകളിലെത്തുന്നത്. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ് ഫെബ്രുവരി പതിനാലിനും, മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കല്‍ ത്രില്ലര്‍ മാലിക്ക് ഏപ്രില്‍ ആദ്യവാരവും വര്‍ഷാവസാനത്തോടെ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ ടീം നിര്‍മ്മിച്ച് ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം. ട്രാന്‍സിന് പി്ന്നാലെ മാലിക് ഫസ്റ്റ് ലുക്ക് എത്തിയത് ഞെട്ടിച്ചുകൊണ്ടാണ്.

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുറത്തിറക്കിയ മാലിക് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മുമ്പെങ്ങും കാണാത്ത ഫഹദ് ഫാസിലുമായാണ്. 57 വയസുകാരനായ സുലൈമാന്‍. തീരദേശ ജനതയുടെ നായകന്‍. ഇരുപത് വയസ് മുതല്‍ 57 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ. പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസില്‍ 20 കിലോയോളം ഭാരം കുറച്ചിരുന്നു. മാലിക് ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ഫഹദിന്റെ മെലിഞ്ഞ ഗെറ്റപ്പ് അമ്പരപ്പിക്കുന്നതുമായിരുന്നു. 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്.

ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.

ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ആക്ഷന്‍ കൊറിയോഗ്രഫി ചിത്രത്തിനായി കൂറ്റന്‍ സെറ്റാണ് കൊച്ചിയിലും തിരുവനന്തപുരത്തും ഒരുക്കിയിരിക്കുന്നത്. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. അന്‍വര്‍ അലിയാണ് ഗാനരചന. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈന്‍. ധന്യാ ബാലകൃഷ്ണനാണ് കോസ്റ്റിയൂം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കമല്‍ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപം എന്ന സിനിമയ്ക്കായി ലി വിറ്റാക്കര്‍ കൊറിയോഗ്രഫ് ചെയ്ത ആക്ഷന്‍ സീക്വന്‍സുകള്‍ ഹോളിവുഡ് സിനിമകളുടെ ശൈലിയോട് കിടപിടിക്കുന്നതായിരുന്നു. ഭീകരക്യാമ്പുകളിലെ ആക്ഷന്‍ രംഗങ്ങളും സ്‌പൈ ആക്ഷന്‍ സീക്വന്‍സുകളുമാണ് ഈ ചിത്രത്തില്‍ വിറ്റാക്കര്‍ ചെയ്തത്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ച ചിത്രവുമാണ് വിശ്വരൂപം. ഹോളിവുഡില്‍ ജുറാസിക് പാര്‍ക്ക് ത്രീ, ക്യാപ്റ്റന്‍ മാര്‍വല്‍, എക്‌സ് മെന്‍ അപ്പോകാലിപ്‌സ് എന്നീ സിനിമകളുടെ സംഘട്ടനം നിര്‍വഹിച്ചത് ലീ വിറ്റക്കര്‍ ആണ്.

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

SCROLL FOR NEXT