കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയ്ക്ക് ശേഷം ദിലീഷ് പോത്തനും ശ്യാംപുഷ്‌കരനും ഫഹദ് ഫാസിനൊപ്പം നിര്‍മ്മിക്കുന്ന ചിത്രം സഹീദ് അറാഫത്ത് സംവിധാനം ചെയ്യും. ശ്യാം പുഷ്‌കരനാണ് തിരക്കഥ. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകും. ഗൗതം ശങ്കര്‍ ക്യാമറയും ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
ക്രൈം ഡ്രാമാ സ്വഭാവത്തിലുള്ള സിനിമയാണ് തങ്കം എന്ന് സംവിധായകന്‍ സഹീദ് അറാഫത്ത് ദ ക്യുവിനോട് പറഞ്ഞു
തമിഴ് നാട്ടിലും മുംബൈയിലുമാണ് പ്രധാന ലൊക്കേഷന്‍. കേരളത്തിലും ചിത്രീകരിക്കുന്നുണ്ട്. ഡിസംബര്‍ ആദ്യം ഷൂട്ട് തുടങ്ങാനാണ് ആലോചന. ശ്യാം പുഷ്‌കരന്‍ മുമ്പ് ചെയ്ത തിരക്കഥകളില്‍ നിന്ന് മാറിയുള്ളൊരു സിനിമയായിരിക്കും. അതിന്റെ ഒരു ത്രില്‍ ഞങ്ങള്‍ക്ക് ഈ സിനിമയിലുണ്ട്. ചെറിയൊരു സിനിമ ചെയ്തതിന് ശേഷം ഈ ഒരു ടീമിനൊപ്പം സിനിമ ചെയ്യാനാകുന്നതിന്റെ ആഹ്ലാദം ഉണ്ട്.സഹീദ് അറാഫത്ത്, സംവിധായകന്‍
കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്, ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈന്‍, മാഷര്‍ ഹംസ കോസ്റ്റിയൂംസ്, റോണക്‌സ് സേവ്യര്‍ മേക്കപ്പ്, ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, രാജന്‍ തോമസ്, ശ്യാം പുഷ്‌കരന്‍ എന്നിവരാണ് വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും ബാനറുകളില്‍ സിനിമ നിര്‍മ്മിക്കുന്നത്.
ഞങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണു തങ്കം . ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സുമായി ചേർന്ന് തന്നെ.വളരെ കാലമായുള്ള സുഹൃത്തും സഹപ്രവർത്തകനുമായുള്ള അറാഫത്താണു തങ്കം സംവിധാനം ചെയ്യുന്നത് .തങ്കം ഒരു ക്രൈം ഡ്രാമയാണു . ഫഹദും ജോജുവും ഞാനും പ്രധാന വേഷങ്ങളിലെത്തുന്നു. അടുത്ത വർഷം ചിത്രം റിലീസിനെത്തുംദിലീഷ് പോത്തന്‍
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് ആണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമ. മാലിക് പൂര്‍ത്തിയാക്കിയിട്ടാവും ഫഹദ് തങ്കത്തില്‍ ജോയിന്‍ ചെയ്യുന്നത്. തങ്കത്തിന് ശേഷം അഖില്‍ സത്യന്‍ ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുക. ലണ്ടനില്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയാണ് ജോജു ജോര്‍ജ്ജ്. ഫഹദിനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായാണ് ജോജു ജോര്‍ജ്ജും ദിലീഷ് പോത്തനും എത്തുക എന്നറിയുന്നു.
കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ് തങ്കം. തീരം എന്ന സിനിമയാണ് സഹീദ് അറാഫത്ത് ആദ്യം സംവിധാനം ചെയ്തത്.