Film News

വില്ലനായി ഫഹദ് എത്തി, വിക്രമില്‍ പ്രതീക്ഷിക്കാം കമല്‍-സേതുപതി-ഫഹദ് പ്രകടനമാമാങ്കം

കമല്‍ഹാസന്‍ നായകനായ ഗാംഗ്സ്റ്റര്‍ ഡ്രാമ വിക്രം ചിത്രീകരണത്തില്‍ ഫഹദ് ഫാസില്‍ ജോയിന്‍ ചെയ്തു. കമല്‍ഹാസനൊപ്പമുള്ള ഫോട്ടോ ഫഹദ് ഫേസ്ബുക്കില്‍ പങ്കുവച്ചു. വേലൈക്കാരന്‍ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ വീണ്ടും വില്ലനായെത്തുന്ന തമിഴ് ചിത്രവുമാണ് വിക്രം. കമലിനും ഫഹദിനുമൊപ്പം വിജയ് സേതുപതിയും കേന്ദ്രകഥാപാത്രമാണ്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ തീരുമാനം.

രാഘവ ലോറന്‍സ് വില്ലനായെത്തുമെന്നായിരുന്നു തുടക്കത്തില്‍ റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് വിജയ് സേതുപതിയും ഫഹദും കമലിനൊപ്പം പ്രധാന കഥാപാത്രങ്ങളായി നിശ്ചയിക്കപ്പെട്ടത്. പരീക്ഷണങ്ങളെ ഭയക്കാത്ത ചലച്ചിത്രകാരന്‍ എന്നതാണ് കമല്‍ഹാസനോട് എന്നും തോന്നുന്ന ആദരവെന്ന് ഫഹദ് ഫാസില്‍ അടുത്തിടെ പറഞ്ഞിരുന്നു. ഗ്യാംഗ്സ്റ്റര്‍ ബാക്ഡ്രോപ്പിലുള്ള പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമാണ് വിക്രം എന്നാണ് സൂചന. കമല്‍ഹാസന്റെ രാജ്കമല്‍ ഇന്റര്‍നാഷനലാണ് നിര്‍മ്മാണം. ഗിരീഷ് ഗംഗാധരന്‍ ക്യാമറയും അനിരുദ്ധ് സംഗീതവും.

'ശൗര്യമുള്ളയാള്‍ക്കുള്ളതാണ് കിരീടം, ആരംഭിച്ചിട്ടോം' എന്ന കാപ്ഷനോടെയാണ് കമല്‍ വിക്രം ഫസ്റ്റ് ലുക്ക് ട്വീറ്റ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ഇന്ത്യന്‍ സീക്വല്‍ പാതിയില്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് കമല്‍ഹാസന്‍ വിക്രം എന്ന പ്രൊജക്ടിലേക്ക് കടന്നത്. കമല്‍ഹാസന്റെ 232ാമത് ചിത്രമായാണ് വിക്രം എത്തുന്നത്. ഫഹദ് ഫാസില്‍ ഒരു യുവരാഷ്ട്രീയ നേതാവിന്റെ റോളിലാണ് എത്തുകയെന്ന് കോളിവുഡ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. വിജയ് ചിത്രം മാസ്റ്ററിന് പിന്നാലെ ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് വിക്രം. സിനിമയുടെ കഥയോ വിശദാംശങ്ങളോ കഥാപാത്രങ്ങളെക്കുറിച്ചോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിക്രത്തിന് പുറമേ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലും ഫഹദ് വില്ലനായെത്തുന്നുണ്ട്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT