ട്രാന്‍സ് ട്രാന്‍സ്
Film News

ഫഹദിന്റെ ഏറ്റവും വലിയ റിലീസ്; അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സ്' പൂര്‍ത്തിയായി

ഈ വര്‍ഷം ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമായ 'ട്രാന്‍സി'ന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്‍. കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ഷൂട്ടിങ്ങിലായിരുന്നു. ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതായി അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ക്രിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുക.

അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഫഹദ് വ്യത്യസ്ത ഗെറ്റപ്പുകളിലാണെത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. അജയന്‍ ചാലിശേരിയാണ് കലാസംവിധാനം. ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമെന്നാണ് ട്രാന്‍സിനെക്കുറിച്ച് അജയന്‍ ചാലിശേരി ഫേസ്ബുക്കില്‍ കുറിച്ചത്.

ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനായകന്‍ ചിത്രത്തിനായി ഒരു പാട്ടൊരുക്കുന്നുവെന്ന് നേരത്തെ 'ക്യൂ'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് 'ട്രാന്‍സ്' . ഇതിനിടെ 'അഞ്ചു സുന്ദരികള്‍' എന്ന ആന്തോളജി ചിത്രത്തില്‍ 'ആമി' എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. നേരത്തെ ഓണം റിലീസായി ചിത്രമെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT