Film News

'സിനിമ നല്ലതോ മോശമോ എന്ന് നോക്കിയാൽ പോരെ, എന്തിനാണ് കളക്ഷനെക്കുറിച്ച് ചിന്തിക്കുന്നത്'; കാർത്തിക് സുബ്ബരാജ്

ഒരു സിനിമ നല്ലതോ മോശമോ എന്നതിനെക്കാൾ ആളുകളുടെ ശ്രദ്ധ ഇപ്പോൾ സിനിമയുടെ കലക്ഷനെക്കുറിച്ചാണെന്നും അതൊരു തെറ്റായ പ്രവണതയാണെന്നും സംവിധായകൻ കാർത്തിക് സുബ്ബരാജ്. ചെറിയ കുട്ടികൾ പോലും ഇപ്പോൾ കളക്ഷനെ പറ്റിയാണ് സംസാരിക്കുന്നതെന്നും കളക്ഷനെ പറ്റിയുള്ള പ്രേക്ഷകരുടെ ഈ ചിന്ത സിനിമ കൾച്ചറിനുള്ളിലെ മോശമായ കാര്യമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും കാർത്തിക് സുബ്ബരാജ് പറയുന്നു. കളക്ഷനെക്കുറിച്ചുള്ള ചിന്ത പ്രേക്ഷകനിൽ തന്നെ ഒരു സമ്മർദ്ദം സൃഷ്ടിക്കാൻ കാരണമായിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നൊരു സോണിലേക്ക് സംവിധായകർ പോകരുതെന്നാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും എസ് എസ് മ്യൂസിക്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് പറഞ്ഞു.

കാർത്തിക് സുബ്ബരാജ് പറഞ്ഞത്:

ഞാൻ ഒരു വലിയ രജനി ഫാൻ ആണ്. എന്റെ സഹോദരിയുടെ മകൻ വിജയ് ഫാൻ ആണ്. ഇപ്പോൾ ഉദാഹരണത്തിന് ദ് ഗോട്ട് കാണാൻ പോകുമ്പോൾ ഇത് ജയിലറെ കളക്ഷനെ മറികടക്കുമോ ഇല്ലയോ എന്നതാണ് അവന്റെ ചിന്ത. നിനക്ക് എന്താടാ പ്രശ്നം നീ എന്തിനാണ് കളക്ഷനെക്കുറിച്ച് നോക്കുന്നത്, സിനിമ നല്ലതാണോ അല്ലയോ എന്ന് നോക്കിയാൽ പോരെ എന്നാണ് ഞാൻ അവനോട് ചോദിക്കാറ്. പ്രേക്ഷകർക്ക് തന്നെ ഇത് പലപ്പോഴും സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ചെറിയ കുട്ടികൾ പോലും ഇപ്പോൾ കളക്ഷനെക്കുറിച്ചാണ് സംസാരിക്കുന്നത്. സിനിമ സംസ്കാരത്തിൽ ഇതൊരു തെറ്റായ കാര്യമായാണ് പോയ്ക്കൊണ്ടിരിക്കുന്നത്. ഫിലിംമേക്കേഴ്സും ആ സോണിലേക്ക് പോകാൻ പാടില്ലെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ജി​ഗർതണ്ടയിൽ തന്നെ ഒരു ഡയലോ​ഗ് ഉണ്ട്. നീ ജയിച്ചോ അതോ പരാജയപ്പെട്ടോ എന്നത് അടുത്തിരിക്കുന്നവൻ അല്ല പറയേണ്ടത്. നിന്റെ ഉള്ളിലാണ് അത് തോന്നേണ്ടത് എന്ന്. അത് തന്നെയാണ് എനിക്ക് ഫിലിം മേക്കേഴ്സിനോടും പറയാനുള്ളത്. നിങ്ങൾ ഒരു നല്ല സിനിമയാണോ എടുത്തിരിക്കുന്നത് എന്ന് അടുത്തിരിക്കുന്ന ആളല്ല പറയേണ്ടത്. നമുക്കുള്ളിലാണ് അത് തോന്നേണ്ടത്.

സൂര്യയെ നായകനാക്കി ഒരുങ്ങുന്ന സൂര്യ 44 ആണ് ഇനി പുറത്തിറങ്ങാനുള്ള കാർത്തിക് സുബ്ബരാജ് ചിത്രം. സ്റ്റെെലിഷ് ലുക്കിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. 'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ. മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നുണ്ട്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT