Film News

'ഹി ഇസ് കമിങ് ബാക്ക്', ഖുറേഷി അബ്രാമിനൊപ്പം എമ്പുരാൻ തുടങ്ങുന്നു

പ്രഖ്യാപന ഘട്ടം മുതല്‍ മലയാളത്തില്‍ ഏറ്റവുമധികം പ്രതീക്ഷ തീര്‍ത്ത പ്രൊജക്ടായ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ലോഞ്ചിങ്ങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ചിത്രം നിർമിക്കുന്നത് ലൂസിഫറിന്റെ നിർമാതാക്കളായ ആശിർവാദ് സിനിമാസിനൊപ്പം പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ലെക്ക പ്രൊഡക്ഷൻസും ചേർന്നാണ്. ലെെക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഒക്ടോബർ അ‍ഞ്ചിന് ആരംഭിക്കും.

2019 മാര്‍ച്ച് 19നാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച 'ലൂസിഫര്‍' തിയറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന സിനിമയായി മാറി. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ മഞ്ജു വാരിയർ, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, സായ് കുമാർ, കലാഭവൻ ഷാജോൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. കേരള രാഷ്ട്രീയത്തിലെ പ്രബലനായ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നേതാവ് രാജ്യാന്തര വേരുകളുള്ള ഖുറേഷി അബ്രാം എന്ന അധോലോക നായകനാണെന്ന് സൂചനകള്‍ നല്‍കുന്നിടത്താണ് 'ലൂസിഫര്‍' അവസാനിപ്പിച്ചത്. ഖുറേഷി അബ്രാമിനെ കേന്ദ്രീകരിച്ചാണ് 'എമ്പുരാന്‍' കഥ പറയുക.

'എമ്പുരാന്‍' വലിയ കാന്‍വാസിലാണ് ചിത്രീകരിക്കാന്‍ പോകുന്നതെന്നും അതൊരു മലയാള സിനിമയായിട്ടെ കണക്കാക്കാന്‍ പറ്റില്ലെന്നുമാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. അതീവ ഗൗരവമുള്ളൊരു വിഷയമാണ് ലൂസിഫറില്‍ പറഞ്ഞത്. എമ്പുരാനും യൂണിവേഴ്സലായുള്ള പ്രശ്നം കൈകാര്യം ചെയ്യുന്ന അത്തരമൊരു ലോകത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാകും എന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോ​ഹൻലാൽ നായകനായെത്തിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രോജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദവ് ആണ്. സംഗീതം ദീപക് ദേവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, കലാസംവിധാനം മോഹന്‍ദാസ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൌണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകര്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT