Film News

ഭാവനയുടെ കഥാപാത്രം മരിച്ചു പോയതല്ലേയെന്നാണ് ഉദ്ദേശിച്ചത്; പാര്‍വതിയുടെ രാജി കിട്ടിയിട്ടില്ലെന്നും ഇടവേള ബാബു

ട്വന്റി ട്വന്റി സിനിമയിലെ നടി ഭാവനയുടെ കഥാപാത്രത്തെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി A.M.M.A ജനറല്‍ സെക്രട്ടറി ഇടവേള ബാബു. കഥാപാത്രം മരിച്ചുപോയതല്ലെയെന്നാണ് ഉദ്ദേശിച്ചത്. നടി പാര്‍വതി തിരുവോത്തിന്റെ രാജി കത്ത് കിട്ടിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

എന്നാല്‍ ഭാവന അവതരിപ്പിക്കുന്ന അശ്വതി നമ്പ്യാര്‍ ട്വന്റി ട്വന്റി എന്ന സിനിമയില്‍ മരിച്ചെന്ന ഇടവേള ബാബുവിന്റെ വാദവും ശരിയല്ല. കഥാപാത്രം കോമയില്‍ കിടക്കുന്നതായാണ് സിനിമയില്‍ പറയുന്നത്.

ട്വന്റി ട്വന്റി മോഡല്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ഭാവനയുണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു റോളുണ്ടാകില്ലെന്നും മരിച്ചവരെ എങ്ങനെ തിരിച്ചു കൊണ്ടുവരുമെന്നും ഇടവേള ബാബു മറുപടി നല്‍കിയത്. ഇതിനെ പരിഹസിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ഒരു വിഡ്ഢിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന കാപ്ഷനോടെ A.M.M.A ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ പ്രതികരണവും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് A.M.M.Aയില്‍ നിന്നും രാജിവെച്ചിരുന്നു. സംഘടനയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് തുടര്‍ന്നതെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതോടെ ആ പ്രതീക്ഷ ഉപേക്ഷിച്ചെന്നും രാജിക്കത്തില്‍ പാര്‍വതി വ്യക്താക്കി.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT