Film News

കണ്ണ് നിറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍, ഈ സിനിമ എനിക്ക് സ്‌പെഷ്യല്‍

കണ്ണ് നിറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍, ഈ സിനിമ എനിക്ക് സ്‌പെഷ്യല്‍

THE CUE

തമിഴിലെ പുതിയ ചിത്രമായ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' വിജയാഘോഷ വേളയില്‍ വികാരാധീനനായി ദുല്‍ഖര്‍ സല്‍മാന്‍. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ദേസിംഗ് പെരിയസാമിയുടെ സിനിമയോടുളള ആഗ്രഹവും ചെയ്യുന്ന ജോലിയോടുളള ആത്മാര്‍ത്ഥതയും തന്നെ ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ദേസിംഗനെക്കുറിച്ചും സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും സംസാരിച്ചപ്പോഴാണ് ദുല്‍ഖറിന്റെ കണ്ണ് നിറഞ്ഞത്. ദേസിംഗ് പെരിയസാമിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം. ഒരുപാട് നന്മയുളള ചിത്രമാണിതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും പ്രത്യേകം അഭിനന്ദിക്കാനും താരം മറന്നില്ല.

വിജയാഘോഷത്തിന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്

എവിടെ തുടങ്ങണമെന്ന് എനിക്ക് അറിയില്ല, സത്യം പറഞ്ഞാല്‍ ഇമോഷണലായാണ് ഇവിടെ നില്‍ക്കുന്നത്. ഒരു പാട് നന്മകളുണ്ട് ഈ സിനിമക്ക് പിന്നില്‍. ദേസിംഗിനെക്കുറിച്ചാണ് ആദ്യം പറയാനുള്ളത്. അയാള്‍ സംസാരിക്കുന്നത് കണ്ടാല്‍ മനസിലാകും സിനിമയോട് എത്രത്തോളം അഭിനിവേശമുള്ള ആളാണെന്ന്. പത്ത് വര്‍ഷമായുള്ള ദേസിംഗിന്റെ യാത്രയാണ് 'കണ്ണും കണ്ണും കൊള്ളയടിത്താല്‍'. ഹാക്കിംഗും, സൈബര്‍ ക്രൈമും നിറയെ ഉള്ള സിനിമയാണിത്. സിനിമ കണ്ട് പലരും ദേസിംഗിനോട് ചോദിച്ചിരുന്നു, നിങ്ങളൊരു ഗെയിമറാണോ, ഹാക്കറാണോ എന്നൊക്കെ, ഇല്ല സര്‍, ഞാന്‍ യൂട്യൂബ് വീഡിയോകള്‍ ഒരു പാട് കണ്ടിട്ടുണ്ടെന്നാണ് അപ്പോഴൊക്കെ അയാള്‍ നല്‍കിയ മറുപടി. ഞങ്ങളെല്ലാം ജീവിതകാലം മുഴുവന്‍ സൗഹൃദത്തിലായിരിക്കും. ഇപ്പോഴെന്റെ മനസില്‍ ഉള്ളത്, ഇനിയൊരു പത്ത് വര്‍ഷം കഴിയുമ്പോള്‍ ദേസിംഗ് മുന്‍നിര സംവിധായകനാകുമെന്നാണ്. സൂപ്പര്‍സ്റ്റാര്‍സിനെ വച്ച് സിനിമ ചെയ്യും, രക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ആകും, ഭാസ്‌കര്‍ അവാര്‍ഡ് കിട്ടുന്ന ഛായാഗ്രാഹകനാകും. ഗൗതം സാര്‍ ഇതുപോലെ അന്നുമുണ്ടാകും. എല്ലാം കൊണ്ടും ഈ സിനിമ എനിക്ക് സ്‌പെഷ്യല്‍ ആണ്.

ധാരാളം ടെക്‌നിക്കല്‍ സപ്പോര്‍ട്ടും പ്രൊഫഷണലിസവും വേണ്ടിവന്ന സിനിമയാണ് 'കണ്ണും കണ്ണും കൊള്ളയടിത്താല്‍'. സിനിമയുടെ സാങ്കേതിക വശങ്ങളെ പറ്റി ദേസിംഗ് പറയുന്നത് കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. എത്രത്തോളം ഗവേഷണങ്ങള്‍ക്ക് ഒടുവിലാണ് അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി തയ്യാറെടുത്തത് എന്ന് അതില്‍ നിന്ന് തന്നെ നമുക്ക് മനസിലാക്കാവുന്നതാണെന്നും ദുല്‍ഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആന്റോ ജോസഫ് ഫിലിം കമ്പനിയും വയാകോം 18നും ചേര്‍ന്നാണ് 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' നിര്‍മ്മിച്ചിരിക്കുന്നത്. റിതു വര്‍മയാണ് നായിക. സംവിധായകനായ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. കെ എം ഭാസ്‌കരനാണ് ഛായാഗ്രഹണം. മസാല കോഫി, ഹര്‍ഷവര്‍ധന്‍, രാമേശ്വര്‍ എന്നിവരാണ് സംഗീതം.

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

SCROLL FOR NEXT