Film News

റാണി മാറി ജ്യോതിയായി; ദൃശ്യം 2 തെലുങ്ക് റീമേക്കിൽ ജോയിൻ ചെയ്ത് നടി മീന

'ദൃശ്യം 2'ന്‍റെ തെലുങ്ക് റീമേക്ക് ലൊക്കേഷനിൽ നടി മീന ജോയിൻ ചെയ്തു. മലയാളം ദൃശ്യത്തിലെ റാണി എന്ന മീനയുടെ കഥാപാത്രം തെലുങ്കിൽ ജ്യോതിയായാണ് എത്തുന്നത് . വെങ്കടേഷ് ആണ് നായകൻ. 2014ല്‍ പുറത്തെത്തിയ 'ദൃശ്യം' തെലുങ്ക് റീമേക്കില്‍ വെങ്കടേഷ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്‍റെ പേര് റാംബാബു എന്നായിരുന്നു.ആശാ ശരത് അവതരിപ്പിച്ച പൊലീസ് ഓഫീസറുടെ റോളില്‍ നദിയാ മൊയ്തുവുമാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത് . 'നിങ്ങള്‍ ഏവരുടെയും സ്നേഹവും പിന്തുണയും വേണം', ക്ലാപ്പ് ബോര്‍ഡിന്‍റെ ചിത്രത്തിനൊപ്പം സിനിമയുടെ ലൊക്കേഷനിൽ ജോയിൻ ചെയ്തതായി അറിയിച്ചുക്കൊണ്ട് മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുക്കുന്നത് . മുതിര്‍ന്ന നടി സുപ്രിയയായിരുന്നു ദൃശ്യം തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തിരുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം തുടക്കത്തില്‍ ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു.

'ദൃശ്യം 2' പുറത്തെത്തിയ ഫെബ്രുവരി 19നുതന്നെ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് ഉടന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അടുത്ത ദിവസം തന്നെ പ്രോജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്‍തു. മലയാളം ഒറിജിനലില്‍ അഭിനയിച്ച എസ്തറും റീമേക്കില്‍ ഉണ്ട്. നായകന്‍റെ ഇളയ മകളുടെ കഥാപാത്രം തന്നെയാണ് എസ്‍തറിന്. ആശിര്‍വാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്‍കുമാര്‍ തിയറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം തിയറ്റര്‍ റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

ലൊക്കേഷന്‍ കണ്ടെത്തുന്നതിനും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കുമായി ജീത്തു ജോസഫിനൊപ്പം ആന്റണി പെരുമ്പാവൂരും ഹൈദരാബാദിൽ ഉണ്ടായിരുന്നു. 2014 ജൂലൈയില്‍ റിലീസ് ചെയ്ത തെലുങ്ക് ദൃശ്യം ആ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ തെലുങ്ക് ചിത്രവുമായിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT