Film News

'എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തി, സിനിമയുടെ പൂര്‍ണ ഉത്തരവാദി ഞാന്‍'; സ്റ്റാറിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഡോമിന്‍

ജോജു ജോര്‍ജ്, പൃഥ്വിരാജ് ഷീലു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ സ്റ്റാര്‍ സിനിമയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഡോമിന്‍ ഡി സില്‍വ. സ്റ്റാര്‍ സിനിമയുടെ പൂര്‍ണ ഉത്തരവാദിത്തം തനിക്ക് ആണെന്നാണ് ഡോമിന്‍ പറഞ്ഞിരിക്കുന്നത്.

സ്റ്റാര്‍ സിനിമയിലെ അഭിനേതാക്കള്‍, കഥ, കല, ദൃശ്യങ്ങള്‍, സംഗീതം എന്നിങ്ങനെ ഒന്നും ഈ സിനിമയില്‍ താന്‍ അറിയാതെ സംഭവിച്ചതല്ലെന്നും ഇതിന്റെയെല്ലാം പൂര്‍ണ ഉത്തരവാദി സംവിധായകനായ താന്‍ തന്നെയാണെന്നുമാണ് ഡോമിന്‍ ഡി സില്‍വ പറഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഡോമിന്റെ പ്രതികരണം.

വ്യക്തിപരമായി അഭിനേതാക്കളെ പരിഹസിക്കുന്നത് മോശമാണെന്നും മുന്‍വിധിയോടെ സൈബര്‍ ആക്രമണം നടത്തുന്നത് ശരിയല്ലെന്നും സംവിധായകനായ ഡോമിന്‍ സില്‍വ പറഞ്ഞു.

സൗകര്യം കിട്ടുമ്പോള്‍ വീട്ടിലെ അച്ഛനെയും അമ്മയെയും ഈ സിനിമ ഒന്ന് കാണിക്കണം. അവരുടെ അഭിപ്രായങ്ങള്‍ നേരിട്ട് അറിയിക്കണം. കാരണം അവര്‍ക്ക് അറിയാം അവര്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്നുമാണ് സംവിധായകന്റെ അഭിപ്രായം.

വിമര്‍ശിക്കാം, ഇഷ്ടപെടാതിരിക്കാം, ആരും അത് കാണരുത് എന്ന് പറയുന്നതിനോട് യോജിക്കാനാവില്ലെന്നും സംവിധായകന്‍ പറഞ്ഞു.

ഡോമിന്‍ ഡി സില്‍വയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

'സ്റ്റാര്‍' എന്ന സിനിമ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളി തന്നെ യൂട്യൂബില്‍ ഇരുന്നു, ചുമ്മാ ഒരു സിനിമയെ കീറി മുറിക്കുന്ന ചില (എല്ലാവരും അല്ല). 'മാന്യന്മാരായ യൂട്യൂബ് യുവ ജനങ്ങളെ' 'സൗകര്യം കിട്ടുമ്പോള്‍ വീട്ടിലെ അച്ഛനെയും, അമ്മയെയും ഈ സിനിമ ഒന്ന് കാണിക്കണം. അവരുടെ അഭിപ്രായങ്ങള്‍ നേരിട്ട് അറിയിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. കാരണം അവര്‍ക്കു അറിയാം, അവര്‍ക്ക് മനസിലാക്കാന്‍ കഴിയും.'

'സ്റ്റാര്‍' എന്റെ സിനിമയാണ്, ഈ കഥ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ആണ് അവതരിപ്പിച്ചിട്ടുള്ളത്. ഉദ്ദേശശുദ്ധി അത് തന്നെ! വ്യക്തിപരമായി അഭിനേതാക്കളെ പരിഹസിക്കുന്നതും ഒരുതരം മോശം ഏര്‍പ്പാടാണ്. ആരും തികഞ്ഞ അഭിനേതാക്കളല്ല , മുന്‍വിധിയോടെ സൈബര്‍ ആക്രമണം നടത്തുന്നത് ശരിയല്ല. അഭിനേതാക്കള്‍ (#SheeluAbraham,#jojugeorge,#prithviraj,മറ്റുള്ളവര്‍ ) ഇതിലെ കഥ,കല, ദൃശ്യങ്ങള്‍, സംഗീതം അങ്ങിനെ ഒന്നും ഞാന്‍ അറിയാതെ ഈ സിനിമയില്‍ സംഭവിച്ചതല്ല... ! പൂര്‍ണ ഉത്തരവാദി ഞാന്‍ തന്നെ. വിമര്‍ശിക്കാം, ഇഷ്ടപെടാതിരിക്കാം, ആരും അത് കാണരുത് എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല കോയ !

സ്ത്രീയെ പൂവിനോട് ഉപമിച്ചത് തെറ്റാണെങ്കില്‍ ,അതെങ്ങിനെ വേണമെന്ന് പറഞ്ഞറിയിക്കുമല്ലോ ഉണ്ണികളെ ! എന്ന് ' സ്റ്റാര്‍ ' സിനിമ സംവിധായകന്‍

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT