Film News

'സ്ഥിരം ത്രില്ലർ സിനിമയുടെ പാറ്റേൺ പൊളിക്കാൻ ശ്രമിച്ചിട്ടില്ല, പുതുമ കൊണ്ടുവരാനാണ് ശ്രമം'; ​ഗോളത്തെക്കുറിച്ച് സംജാദ്

ത്രില്ലർ സിനിമകൾക്ക് സ്ഥിരം ഒരു പാറ്റേണുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ​സംവിധായകൻ സംജാദ്. ദിലീഷ് പോത്തന്‌ രഞ്ജിത്ത് സജീവ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സംജാദ് സംവിധാനം ചെയ്ത ഇൻവസ്റ്റി​ഗേറ്റീവ് ക്രെെം ത്രില്ലർ ചിത്രമാണ് ​ഗോളം. എല്ലാ സിനിമയും വ്യത്യസ്തമാണെന്നും ത്രില്ലർ ചിത്രങ്ങളുടെ സ്ഥിരം പാറ്റേൺ പൊളിക്കാൻ ശ്രമിച്ചിട്ടില്ലെങ്കിലും ഒരു പുതുമ ചിത്രത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട് എന്ന് സംജാദ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞു.

സംജാദ് പറഞ്ഞത്:

ത്രില്ലർ സിനിമയ്ക്ക് സ്ഥിരം ഒരു പാറ്റേൺ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ശരിക്കും എല്ല സിനിമയും വ്യത്യസ്തമാണ്. അതിൽപ്പെട്ട ഒരു വ്യത്യസ്തമായ ചിത്രമാണ് ​ഗോളവും. ഇതിൽ സ്ഥിരം ത്രില്ലർ സിനിമയുടെ പാറ്റേൺ പൊളിക്കാൻ ശ്രമിച്ചിട്ടില്ലെങ്കിലും ‍ഞങ്ങളുടേതായ രീതിയിൽ ഒരു പുതുമ കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്. അത് നിങ്ങൾക്ക് സിനിമയിൽ കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു.

ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന ഐസക് ജോൺ എന്ന കഥാപാത്രം കൊല്ലപ്പെടുന്നതും തുടർന്ന് ആ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന രഞ്ജിത്ത് സജീവിന്റെ കഥാപാത്രമായ എ സി പി സന്ദീപ് കൃഷ്ണയെയും ചുറ്റിപ്പറ്റിയാണ് നടക്കുന്ന കഥയാണ് ​ഗോളം. പ്രവീൺ വിശ്വനാഥും സംജാദും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവും ആണ് നിർമിക്കുന്നത്. ജൂൺ 7 ന് റിലീസ് ചെയ്ത ചിത്രം നല്ല പ്രതികരണങ്ങളാണ് തിയറ്ററിൽ നിന്നും നേടുന്നത്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT