Film News

'എന്റെ ഷാറൂഖ് ഇക്ക, ഒരു ലോഡ് ജവാൻ ഞാൻ കാണിച്ചിട്ടും എനിക്ക് ആ പേര് കിട്ടിയില്ല; ചിരി നിറച്ച് കത്തുമായി 'കൊറോണ ധവാന്‍' സംവിധായകന്‍

ഷാറൂഖ് ഖാനും സംവിധായകന്‍ ആറ്റ്‌ലിക്കും കത്തുമായി 'കൊറോണ ധവാന്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ സി.സി. തന്റെ ചിത്രത്തിന് ജവാന്‍ എന്ന പേര് സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചില്ലെന്നും എന്നാല്‍ ഷാറൂഖ് ഖാന്‍ ചിത്രമായ ജവാന് ആ പേര് എങ്ങനെ കിട്ടിയെന്നും സംശയം പ്രകടിപ്പിക്കുന്ന കത്താണ് സംവിധായകന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'കൊറോണ ജവാന്‍' എന്നായിരുന്നു തന്റെ സിനിമയുടെ പേരെന്നും എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കാത്ത കാരണം 'കൊറോണ ധവാന്‍' എന്ന് പേര് മാറ്റിയെന്നും കത്തില്‍ പറയുന്നു. നവാഗതനായ സി.സി സംവിധാനം ചെയ്ത് ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'കൊറോണ ധവാന്‍'. ഇക്കാ എന്ന് സംബോധന ചെയ്തു കൊണ്ട് തുടങ്ങുന്ന വടക്കൻ സംസാര ഭാഷയിലുള്ള കത്തിൽ എല്ലാവരും കുടുംബസമേതം എത്തി സിനിമ കാണണം എന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകൻ കത്ത് അവസാനിപ്പിക്കുന്നത്.

കത്തിലെ ഒരു ഭാ​ഗം :

ഒരു ലോഡ് ജവാൻ ഞാൻ കാണിച്ചിട്ടും എനിക്ക് ആ പേര് കിട്ടിയില്ല. സെൻസർ ബോർഡ് പറഞ്ഞു ജവാൻ പറ്റില്ലാന്ന്. കേട്ടറിവു വച്ച് ഒരു കുപ്പി പോലും ജവാൻ കാണിക്കാത്ത നിങ്ങൾക്ക് ‘ജവാൻ’ കിട്ടി എന്നറിഞ്ഞു. അതിപ്പോൾ എന്താ അതിന്റെ ഒരു ടെക്നിക്ക്? സെൻസർ ബോർഡിനെ പേടിച്ച് ഞാൻ എന്തായാലും ജവാൻ, ധവാൻ ആക്കിയിട്ടുണ്ട്. ഇനി ഇത് ശിഖർ ധവാൻ അറിഞ്ഞാൽ എന്താണാവോ പുകില്. അധികം നീട്ടുന്നില്ല, എന്തായാലും ഞങ്ങളു‍ടെ കൊറോണ ധവാൻ ഈ വരുന്ന ഓഗസ്റ്റ് നാലിന് റിലീസ് ആകുകയാണ്. ബോംബെയിലൊക്കെ റിലീസ് ഉണ്ടെന്ന് നിർമാതാവ് പറഞ്ഞു. ഇക്കയുടെ ജവാന്റെ പോലെ അടി ഇടി ഒന്നും ഇല്ല ഇതിൽ. കോമഡി മാത്രം. ഇക്ക എന്തായാലും കുടുംബസമേതം പടം കാണണം. മറുപടി പ്രതീക്ഷിക്കുന്നില്ല. എന്ന് മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്ന പുതിയ സംവിധായകൻ.

ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്ന് നിര്‍മിച്ച കൊറോണ ധവാൻ ഒരു മുഴു നീളന്‍ കോമഡി എന്റര്‍ടെയ്നറാണ്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്. ചിത്രം ഓഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തും.

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT