Film News

കുഞ്ഞിലയ്ക്ക് ഐക്യദാര്‍ഢ്യം: 'അസംഘടിതര്‍' പ്രദര്‍ശിപ്പിക്കുന്നില്ലെങ്കില്‍ ഫെസ്റ്റിവല്‍ നിര്‍ത്തുന്നതാണ് നല്ലതെന്ന് ലീന മണിമേഖല

വനിത ചലച്ചിത്ര മേളയില്‍ സംവിധായിക കുഞ്ഞില മാസിലാമണിയുടെ അസംഘടിതര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായിക ലീന മണി മേഖല. മലയാളത്തില്‍ നിന്നുണ്ടായ ആദ്യ ഒറിജിനല്‍ സ്ത്രീപക്ഷ സിനിമയാണ് അസംഘടിതര്‍. ആ ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെങ്കില്‍ അക്കാദമി ഫെസ്റ്റിവല്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലതെന്നും ലീന ഫേസ്ബുക്കില്‍ കുറിച്ചു.

കുഞ്ഞിലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തന്റെ ഒരു സിനിമയും കേരള ചലച്ചിത്ര അക്കാദമിയുടെ ഒരു ഫെസ്റ്റിവലുകളിലും ഇനി പ്രദര്‍ശിപ്പിക്കില്ലെന്നും ലീന മണിമേഖല അറിയിച്ചു.

ലീന മണിമേഖലയുടെ കുറിപ്പ്:

ഞാന്‍ കുഞ്ഞില മാസിലാമണിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ജിയോ ബേബി നിര്‍മ്മിച്ച ആന്തോളജി 'ഫ്രീഡം ഫൈറ്റിലെ' അസംഘടിതര്‍ എന്ന ചിത്രം മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ സിനിമയാണ്.

അപ്പോള്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ഇന്റര്‍നാഷണല്‍ വിമണ്‍സ് ഫിലിം ഫെസ്റ്റിവലില്‍ അസംഘടിതര്‍ പ്രദര്‍ശിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ആ പരിപാടി നിര്‍ത്തിവെക്കുന്നതാണ് നല്ലത്.

വിമണ്‍സ് ഫെസ്റ്റിവലില്‍ എന്റെ ചിത്രമായ മാടത്തി പ്രദര്‍ശിപ്പിക്കുന്നതിന് ക്ഷണം ലഭിച്ചിരുന്നു. അത് സ്വീകരിക്കാത്തത് നല്ല തീരുമാനമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. വ്യവസ്ഥാപരമായ സ്വജനപക്ഷപാതവും പ്രാദേശിക ചലച്ചിത്ര പ്രവര്‍ത്തകരോടുള്ള അനാദരവും കാരണം കേരള ചലച്ചിത്ര അക്കാദമി (IFFK, IDSFFK, IWFK) സംഘടിപ്പിക്കുന്ന ഒരു ഫെസ്റ്റിവലുകളിലും എന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഞാന്‍ തീരുമാനിക്കുകയാണ്.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT