IIFA അവാർഡ് ദാന ചടങ്ങ് അസഹ്യവും അങ്ങേയറ്റം അനാദരവും നിറഞ്ഞതായിരുന്നു എന്ന് കന്നട സംവിധായകൻ ഹേമന്ത് എം. റാവു. IIFA അവാർഡുകൾക്ക് സുതാര്യതയില്ലെന്നും രാവിലെ മൂന്ന് മണിവരെ കാത്തിരുന്നിട്ടാണ് തങ്ങൾക്ക് അവാർഡില്ലെന്ന് തിരിച്ചറിഞ്ഞത് എന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ഹേമന്ത് പറഞ്ഞു. അവാർഡ് പ്രഖ്യാപനത്തിൽ നോമിനികൾ പോലും ഉണ്ടായിരുന്നില്ല എന്നും വെറും പുരസ്കാര കൈമാറ്റം മാത്രമാണ് അവിടെ നടന്നത് എന്നും ഹേമന്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ചൂണ്ടിക്കാട്ടി. അവാർഡ് ലഭിക്കാത്ത നിരാശയല്ല ഈ പോസ്റ്റിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 'സപ്തസാഗര ദാച്ചേ എല്ലോ സൈഡ് എ 'സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ സംവിധായകനാണ് ഹേമന്ത് എം റാവു.
ഹേമന്ത് എം. റാവുൻറെ പോസ്റ്റ്:
ഐഐഎഫ്എ അവാർഡ് ഫങ്ക്ഷൻ മുഴുവനും അസഹ്യവും അങ്ങേയറ്റം അനാദരവും നിറഞ്ഞതായിരുന്നു. ഒരു ദശാബ്ദത്തിലേറെയായി ഞാൻ ഈ ബിസിനസ്സിലുണ്ട് അതുകൊണ്ട് തന്നെ ഇത് എന്റെ ആദ്യത്തെ അവാർഡ് ഷോ ആയിരുന്നില്ല. എല്ലായ്‌പ്പോഴും വിജയികളെ പറത്തി ഇവൻ്റിന് ആതിഥേയത്വം വഹിക്കുന്നത് ഒരു സംഭവമാണ്. ഞങ്ങൾക്ക് അവാർഡ് ഇല്ലെന്ന് മനസ്സിലാക്കാൻ വേണ്ടി മാത്രം പുലർച്ചെ 3 മണി വരെയാണ് അവാർഡ് ദാന ചടങ്ങിൽ ഞാൻ ഇരുന്നത്. അത് തന്നെ എൻ്റെ സംഗീതസംവിധായകൻ ചരൺ രാജിനും സംഭവിച്ചു.
അത് നിങ്ങളുടെ അവാർഡാണ്. നിങ്ങൾ ആഗ്രഹിക്കുന്നവർക്ക് അത് നൽകാം. അത് നിങ്ങളുടെ ഇഷ്ടമാണ്. എനിക്ക് ധാരാളം അവാർഡുകൾ ലഭിച്ചിട്ടില്ല, അതിൻ്റെ പേരിൽ ഉറക്കം നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് ഈ മുന്തിരി എനിക്ക് പുളിക്കില്ല. മറ്റെല്ലാ നോമിനികളെയും ക്ഷണിക്കുകയും അതിൽ നിന്ന് ഒരു വിജയ്യെ തെരെഞ്ഞെടുക്കുകയും ചെയ്യുമ്പോൾ ഞാൻ അതിൽ പ്രകോപിതനാവില്ല. എന്നാൽ ഈ വർഷത്തെ ഫോമാറ്റ് അവാർഡ് കൈമാറാൻ മാത്രമായിരുന്നു. നോമിനികളെ പോലും പരാമർശിച്ചിട്ടില്ല. നിങ്ങളുടെ വേദിയിൽ നിങ്ങൾ സ്ഥാപിച്ച പ്രതിഭയെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ അവാർഡ് ഷോകൾ പ്രവർത്തിക്കുന്നത്. അല്ലാതെ ഇവിടെ നിലനിൽക്കുന്ന മറ്റ് തരത്തിൽ അല്ല. ലോകത്തിലെ ഏറ്റവും മികച്ച ജോലി ആസ്വദിക്കാൻ എനിക്ക് നിങ്ങളുടെ അവാർഡിന്റെ ആവശ്യമില്ല. അടുത്ത തവണ നിങ്ങളുടെ വേദിയിൽ എന്നെ ആവശ്യമുള്ളപ്പോൾ എന്നെ വിശ്വസിക്കൂ നിങ്ങൾക്ക് എന്നെ ആവശ്യമായി വരും. അന്ന് നിങ്ങളുടെ അവാർഡ് എടുത്ത് സൂര്യൻ പ്രകാശിക്കാത്തിടത്ത് സൂക്ഷിക്കുക. എല്ലാത്തിനും ഒരു സിൽവർ ലെെൻ ഉണ്ട്. എൻ്റെ നിരവധി ടീമംഗങ്ങൾ സ്റ്റേജിൽ കയറുന്നതും ഒരു കൂട്ടം അവാർഡുകൾ സ്വീകരിക്കുന്നതും കാണുകയായിരുന്നു എൻ്റേത്. അതുകൊണ്ട് ഇത് പൂർണ്ണമായും ഒരു സമയം പാഴാക്കലാണ് എന്ന് ഞാൻ പറയുന്നില്ല