Film News

ഫാന്റസിയെ മാക്‌സിമം നോര്‍മലാക്കാന്‍ ശ്രമിക്കാറുണ്ട്,ഗിറ്റാര്‍ വായിച്ച് ലോകത്തിലെ എല്ലാ പെണ്ണുങ്ങളെയും പ്രേമിക്കാം എന്നില്ല; ​ഗിരീഷ് എഡി

ഫാന്റസിയെ കഴിയുന്നത്ര നോര്‍മലാക്കി അവതരിപ്പിക്കാനാണ് തന്റെ സിനിമകളിലൂടെ ശ്രമിക്കാറുള്ളത് എന്ന് സംവിധായകൻ ​ഗിരീഷ് എ‍ഡി. തനിക്ക് ചിന്തിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഹീറോയിസം ഒരാളെ മാനസികമായി തളര്‍ത്തുന്നതാണെന്നും അല്ലാതെ അടിച്ചിടുന്ന ലെവലിലേക്കൊന്നും തനിക്ക് ചിന്തിക്കാൻ കഴിയാറില്ലെന്നും ​ഗിരീഷ് എഡി പറയുന്നു. കാതലൻ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എഫ്ടിക്യൂ വിത്ത് രേഖ മേനോന്‍ എന്ന എ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ​ഗിരീഷ് എഡിയുടെ പ്രതികരണം.

ഗിരീഷ് എഡി പറഞ്ഞത്:

നമ്മുടെ ഒരു ഫാന്റസിയാണ് സിനിമയില്‍ എഴുതിവെക്കുന്നത്. ആ ഫാന്റസിയെ മാക്‌സിമം നോര്‍മലാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എനിക്കൊക്കെ ചിന്തിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഹീറോയിസം ഒരുത്തനെ മാനസികമായി തളര്‍ത്തി വിടുക എന്നതാണ്. അത് അല്ലാതെ അടിച്ചിടുകയൊന്നും അല്ല. ആ ലെവലിലേക്കാണ് സിനിമ ചിന്തിക്കുമ്പോഴും ഞാന്‍ ചിന്തിക്കാറുള്ളത്. അല്ലാതെ ഒരു ഗിറ്റാര്‍ വായിച്ചിട്ട് ലോകത്തിലെ എല്ലാ പെണ്ണുങ്ങളെയും പ്രേമിക്കാം എന്നൊന്നും അല്ല. ഒരാൾ നമ്മുടെയടുത്ത് സംസാരിച്ചാല്‍ തന്നെ ഹാപ്പിയാണെന്നുള്ള ലെവല്‍ ആണ് എനിക്ക്. ആ ലെവല്‍ ഫാന്റസിയെ എനിക്കുള്ളൂ. അത് കുറച്ചുകൂടി റൂട്ടഡ് ആണെന്നുള്ളതുകൊണ്ടായിരിക്കാം നമ്മുടെ സിനിമ ആളുകള്‍ കാണുന്നത്.

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ നസ്ലെൻ നായകനായെത്തുന്ന ചിത്രമാണ് ' ഐ ആം കാതലൻ'. നസ്ലെൻ ആദ്യമായി നായകനായ ചിത്രമാണിത്. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ​ഗിരീഷ് എഡിയുടെ ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു കഥാതന്തുവാണ് ' ഐ ആം കാതലൻ'. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

SCROLL FOR NEXT