Film News

‘കര്‍ഫ്യൂ കര്‍ശനമാണ് ഇവിടെ, ഞങ്ങള്‍ തികച്ചും ഒറ്റപ്പെട്ട നിലയിലാണ്’, പൃഥ്വിരാജ് അടക്കം എല്ലാവരും സുരക്ഷിതരാണെന്ന് ബ്ലെസി

THE CUE

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംഘവും സുരക്ഷിതരെന്ന് സംവിധായകന്‍ ബ്ലെസി. ജോര്‍ദാനിലെ വാദി റം മരുഭൂമിയില്‍ ആടുജീവിതം സിനിമയുടെ ചിത്രീകരണം തുടരവെയായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചത്. തുടര്‍ന്ന് പൃഥ്വിരാജ് ഉള്‍പ്പടെ 58 അംഗ സംഘം ഇവിടെ കുടുങ്ങുകയായിരുന്നു. പ്രദേശത്ത് കര്‍ഫ്യൂ കര്‍ശനമാണെന്നും പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങളെന്നും ബ്ലെസി മാതൃഭൂമിയോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കര്‍ഫ്യൂ കര്‍ശനമായതു കൊണ്ട് ചെറിയ ഇളവുകള്‍ പോലും അനുവദിക്കുന്നില്ല. മൂന്നാഴ്ചയില്‍ അധികമായി ഇവിടെയും ലോക്ക് ഡൗണ്‍ ആണ്. ഒരു ഡെസര്‍ട്ട് ക്യാമ്പാണ് ഞങ്ങളുടെ വാസസ്ഥലം. മരുഭൂമി മേഖലയായതിനാല്‍ പൊതുവെ മനുഷ്യര്‍ കുറവാണ്. ഇന്ത്യക്കാരായി 58 പേരും മുപ്പതോളം ജോര്‍ദാനികളുമാണ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇവിടെയുള്ളത്. പുറമെ നിന്ന് ആരും ഇങ്ങോട്ട് വരാറില്ല. തങ്ങള്‍ തികച്ചും ഒറ്റപ്പെട്ട നിലയിലാണെന്നും ബ്ലെസി പറയുന്നു.

മറ്റു ചില സ്ഥലങ്ങളെ വെച്ചു നോക്കുമ്പോള്‍ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. വൈറസ് ബാധയുടെ കാര്യത്തിലും സുരക്ഷിതമായ ഇടമാണ് ഇവിടെ. അതുകൊണ്ട് പരിഭ്രാന്തി ഇല്ല. ജോര്‍ദാന്‍ പയനീര്‍ എന്ന കമ്പനിയാണ് ഇവിടെ ഷൂട്ടിങിന് സൗകര്യ ഒരുക്കി തന്നത്. അവരുടെ പിന്തുണയും സഹായവും ഉള്ളത് കൊണ്ട് വലിയ പ്രയാസമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട്. ഭക്ഷണവും താമസവും മുന്‍കൂട്ടി ഏര്‍പ്പാട് ചെയ്തിരുന്നത് കൊണ്ട് ഇതുവരെ വലിയ ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. എല്ലാവരും പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ട് പോവുകയാണ് ഇപ്പോള്‍.

ഇവിടെയെത്തി ഒമ്പത് ദിവസമാണ് ഷൂട്ടിങ് നടന്നത്. പിന്നീട് അതിനുള്ള അനുമതി റദ്ദുചെയ്തു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് കൊണ്ട് തിരിച്ച് നാട്ടിലെത്തുന്നതിനെ കുറിച്ച് അനിശ്ചിതത്വം ഉണ്ട്. നാട്ടില്‍ നിന്ന് സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ സാധ്യമായ എല്ലാ പിന്തുണയും കിട്ടുന്നുണ്ട്. ഇവിടുത്തെ ഇന്ത്യന്‍ അംബാസഡറും അദ്ദേഹത്തിന്റെ കീഴിലുള്ള സെക്രട്ടറിമാരും ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. സുരേഷ് ഗോപി, മോഹന്‍ലാല്‍, ബി ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു, രഞ്ജിത്, അനില്‍ തുടങ്ങി സിനിമാ സംഘടനാ ഭാരവാഹികളൊക്കെ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. അവര്‍ക്ക് സാധ്യമായതൊക്കെ ചെയ്യുന്നുമുണ്ട്. ഭൂമിയുടെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് വരാന്‍ വേണ്ടി പരിശ്രമിക്കുന്നു. അവരില്‍ ചെറിയ ഗ്രൂപ്പാണ് ഞങ്ങള്‍. ആ ബോധ്യം എല്ലാവര്‍ക്കുണ്ടെന്നും ബ്ലെസി പറഞ്ഞു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT