Film News

2019ല്‍ ആകര്‍ഷിച്ച സിനിമ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’, ആക്ഷന്‍-ഹൊറര്‍ സിനിമകള്‍ ആഗ്രഹം

THE CUE

2019ല്‍ പുറത്തിറങ്ങിയതില്‍ ഏറ്റവും ആകര്‍ഷിച്ച സിനിമ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' ആണെന്ന് സംവിധായകനും, നടനുമായ ദിലീഷ് പോത്തന്‍. സംവിധാനം ചെയ്യുന്ന അടുത്ത സിനിമയ്ക്ക് ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നും ദിലീഷ് പോത്തന്‍. റെഡ് എഫ്. എം അഭിമുഖത്തിലാണ് ദിലീഷ് ഇക്കാര്യം പറഞ്ഞത്. നല്ല അഭിനേതാവിന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കാന്‍ തയ്യാറാണെന്നും ദിലീഷ്.

മോഹന്‍ലാലിനൊപ്പം എപ്പോള്‍ സിനിമ ചെയ്യുമെന്ന ചോദ്യത്തിന് അങ്ങനെ ഒരു സിനിമ ആഗ്രഹമാണെന്നും ദിലീഷ് പോത്തന്‍. പല കഥകളും ആലോചിച്ചപ്പോള്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ആലോചിച്ചിട്ടുണ്ട്. ഇവരെ വച്ചുള്ള സിനിമ ആഗ്രഹവും മോഹവുമാണെന്നും ദീലീഷ് പോത്തന്‍. ആക്ഷന്‍ സിനിമകളും ഹൊറര്‍ സിനിമകളും ആഗ്രഹമാണെന്നും ദിലീഷ് പോത്തന്‍.

പ്രവര്‍ത്തിച്ചവരില്‍ പ്രിയപ്പെട്ട നടന്‍ ഫഹദ് ഫാസിലും നടി നിമിഷാ സജയനുമാണെന്ന് ദിലീഷ് പോത്തന്‍. പ്രിയപ്പെട്ട തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. പ്രിയപ്പെട്ട മൂന്ന് സിനിമകള്‍ ഏതാണെന്ന ചോദ്യത്തിന് കിരീടം, പൊന്‍മുട്ടയിടുന്ന താറാവ്, കിലുക്കം എന്നീ സിനിമകളാണ് ദിലീഷ് പറഞ്ഞത്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ രണ്ട് സിനിമകളാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഈ രണ്ട് സിനിമകള്‍ക്കും ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. സമീപ വര്‍ഷങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട മലയാള ചിത്രങ്ങളുമാണ് മഹേഷും, തൊണ്ടിമുതലും. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നേതൃത്വം നല്‍കുന്ന വര്‍ക്കിംഗ് ക്ലാസ് ഹീറോ നിര്‍മ്മിക്കുന്ന തങ്കം ഈ വര്‍ഷം തുടങ്ങും. ഏപ്രിലില്‍ ചിത്രീകരണമാരംഭിക്കുന്ന തങ്കം ഷഹീദ് അറാഫത്ത് ആണ് സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലര്‍ സ്വഭാവമുള്ള സിനിമയുടെ തിരക്കഥ ശ്യാം പുഷ്‌കരന്‍ ആണ്. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്ജ് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT