Film News

പ്രമോഷന് വരണമെന്ന് അഭിനേതാക്കളുമായി കരാര്‍ വെയ്ക്കാറുണ്ട്, പാലിച്ചില്ലെങ്കില്‍ അവരുമായി പിന്നീട് സഹകരിക്കില്ലെന്ന് ദിലീഷ് പോത്തന്‍

താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കുന്ന അഭിനേതാക്കളുമായി പ്രൊമോഷനെ സംബന്ധിച്ച് കൃത്യമായ എഗ്രിമെന്റുകള്‍ വയ്ക്കാറുണ്ടെന്നും, അത് പാലിക്കാത്ത പക്ഷം അവരുമായി വീണ്ടും സഹകരിക്കില്ലെന്നും ദിലീഷ് പോത്തന്‍. ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഞാന്‍ ചെയ്ത സിനിമകളിലെല്ലാം അഭിനേതാക്കളോട് എഗ്രിമെന്റ് വയ്ക്കാറുണ്ട്, പ്രമോഷന് വേണ്ടി മിനിമം ഒരു ദിവസം, മേജര്‍ ആക്ടേഴ്സാണെങ്കില്‍ രണ്ടു ദിവസം കൂടെ നില്‍ക്കണം എന്നാണത്. ഒരു ആക്ടര്‍ അത് പാലിച്ചില്ലെങ്കില്‍ അത് അയാളുമായിട്ട് സഹകരിക്കുന്ന അവസാനത്തെ സിനിമയായിരിക്കുമതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. 'ഓ ബേബി' എന്ന ചിത്രത്തിന്റെ പ്രമോഷനിടെ മൂവി വേള്‍ഡ് മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അഭിനയിക്കുന്ന സമയത്തോ സംവിധാനം ചെയ്യുന്ന സമയത്തോ ഇത് തന്റെ ഉത്തരവാദിത്തമായി വന്നിരുന്നില്ല. എന്നാല്‍ ഒരു പ്രൊഡ്യൂസറെന്ന നിലയില്‍ താന്‍ ചെയ്ത സിനിമകളിലെല്ലാം അഭിനേതാക്കളോട് കരാര്‍ വയ്ക്കാറുണ്ട്. പ്രമോഷന്റെ ഭാഗമായി കൂടെ നില്‍ക്കണം എന്ന് പറയാറുണ്ട്, ആളുകള്‍ അങ്ങനെ വരാറുമുണ്ട്. കാരണം പ്രമോഷന്‍ ചെയ്താലേ ജനങ്ങളിലേക്ക് സിനിമ എത്തിക്കാന്‍ സാധിക്കുകയുള്ളൂ. അത് നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഭാഗം കൂടിയാണെന്നും അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍ പറയുന്നു.

നമ്മളും ഈ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നവരാണ്, പലരെ കുറിച്ച് പല അഭിപ്രായങ്ങളും കേള്‍ക്കാറുണ്ട്. അതുകൊണ്ട് തന്നെ കാസ്റ്റ് ചെയ്യുന്ന സമയത്ത് നമ്മള്‍ ആലോചിക്കും അയാള്‍ക്ക് ഇങ്ങനെ ഒരു കുഴപ്പമുണ്ട് അപ്പോള്‍ ഒന്നുകൂടി ആലോചിച്ച് ചിലപ്പോള്‍ നമ്മള്‍ അയാളെ എടുക്കും കാരണം നമുക്ക് വേറെ ചോയിസ് ഉണ്ടായിരിക്കില്ലെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. ആ ഒരു നഷ്ടവും കൂടി ബഡ്ജറ്റ് ചെയ്തു കൊണ്ടായിരിക്കും നമ്മള്‍ അവരെ കാസ്റ്റ് ചെയ്യുക. മൂഡ് സ്വിങ്ങ്സ് ഉള്ള ആളുകള്‍ ഉണ്ട്. ചില ആളുകള്‍ ചിലപ്പോള്‍ പത്ത് ദിവസം ആക്ട് ചെയ്യാന്‍ വരുന്നതില്‍ ഒന്നോ രണ്ടോ ദിവസം മൂഡോഫും ഡിസ്റ്റര്‍ബഡും ഒക്കെയായി പോകുന്നവരായിരിക്കാം, ചിലയാളുകള്‍ക്ക് ഉറക്കം നന്നായി വേണ്ടുന്നവരാണ്. അത് മാത്രമല്ല അഭിനേതാക്കള്‍ സംതൃപ്തിയോട് കൂടി വന്നില്ലെങ്കില്‍ അത് കൊണ്ട് കാര്യമില്ലെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും ദിലീഷ് പറഞ്ഞു. അഭിനയിക്കാന്‍ വരുന്ന ആക്ടര്‍ക്ക് കഥാപാത്രത്തിലേക്കെത്താന്‍ എല്ലാതരത്തിലുമുള്ള മാനസികാവസ്ഥയില്ലെങ്കില്‍ ആ കഥാപാത്രത്തിലേക്ക് എത്താന്‍ പറ്റില്ല. അത് ഭീഷണിപ്പെടുത്തി ചെയ്യേണ്ട ഒരു കാര്യവുമല്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും ദിലീഷ് പോത്തന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT