Film News

'മീടൂ ആരോപണ വിധേയന് വെള്ളപൂശാന്‍ അവസരം കൊടുക്കുന്നു'; സാജിദ് ഖാനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍

മീടൂ ആരോപിതനായ ബോളിവുഡ് സംവിധായകന്‍ സാജിദ് ഖാനെ ബിഗ് ബോസ്സ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍. മീടൂ മൂവ്‌മെന്റില്‍ പത്ത് പെണ്‍കുട്ടികള്‍ സാജിദ് ഖാനെതിരെ ലൈംഗിക പീഡനാരോപണമുന്നയിച്ചിട്ടുണ്ട്. സാജിദ് ഖാന്റെ വികൃതമായ മാനസികാവസ്ഥയാണ് അതിലൂടെ കാണിക്കുന്നത്. ഇപ്പോള്‍ അയാള്‍ക്ക് ബിഗ് ബോസില്‍ ഒരു ഇടം നല്‍കിയിരിക്കുന്നു, അത് തെറ്റാണ്. അതുകൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് സാജിദ് ഖാനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ ട്വിറ്ററില്‍ കുറിച്ചു.

സാജിദ് ഖാനെതിരായ പരാതിക്കാര്‍ പറയുന്നത് അനുസരിച്ച് അയാള്‍ ദീര്‍ഘകാലം ലൈംഗികമായി ചൂഷണം ചെയ്തിരിന്നുവെന്ന് മനസിലാക്കാം. അത്തരമൊരു ആരോപണവിധേയനെ മുതിര്‍ന്നവരും കുട്ടികളുമെല്ലാം ഒരുപോലെ കാണുന്ന ഒരു പ്രൈം ടൈം ഷോയില്‍ ഉള്‍പ്പെടുത്തുന്നത് അനൗചിത്യപരമാണെന്ന് കത്തില്‍ പറയുന്നു.

സാജിദ് ഖാന് സ്വയം തെറ്റുകള്‍ക്ക് മേല്‍ വെള്ളപൂശാനും പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും റീലോഞ്ച് ചെയ്യാന്‍ അവസരം ഒരുക്കുകയും ഇതിലൂടെ ചെയ്യുമെന്ന് മലിവാല്‍ കത്തില്‍ പറഞ്ഞു. റിയാലിറ്റി ഷോയില്‍ സാജിദ് ഖാനെ ഉള്‍പ്പെടുത്തുന്നതോടെ എന്റര്‍ടെയ്‌മെന്റ് മേഖലയില്‍ സ്വാധീനമുള്ള പുരുഷന്മാര്‍ക്ക് എന്തില്‍ നിന്നും രക്ഷപ്പെടാനാവും എന്ന് വെളിപ്പെടുത്തുന്നതാണെന്നും സ്വാതി മലിവാല്‍ പറഞ്ഞു.

സാജിദ് ഖാനെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടെങ്കിലും ജനരോഷം പരിപാടിയുടെ ടി ആര്‍ പി റേറ്റിങ്ങും കാഴ്ചക്കാരുടെ എണ്ണവും വര്‍ധിപ്പിക്കുന്നതുകൊണ്ടു തന്നെ സാജിദ് ഖാനെ പുറത്താക്കാന്‍ ഷോയുടെ അണിയറപ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ലെന്നും മലിവാല്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ഒന്നിനാണ് ബിഗ് ബോസ്സിന്റെ പതിനാറാമത് സീസണ്‍ പുറത്തുവന്നത്. സല്‍മാന്‍ ഖാനാണ് ഷോ ഹോസ്റ്റ് ചെയ്യുന്നത്. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്‌സ് അസോസിയേഷന്‍ സാജിദ് ഖാനെ 2018ല്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. ഹൗസ്ഫുള്‍ 4 ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് നിന്ന് സാജിദ് ഖാനെ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT