Film News

എന്റെ 15 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ലഭിച്ച അംഗീകാരം: കാന്‍സ് ജൂറി പദവിയെ കുറിച്ച് ദീപിക

15 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ലഭിച്ച അംഗീകാരമാണ് കാന്‍സ് ഫിലിം ഫസ്റ്റിവലിലെ ജൂറി പദവിയെന്ന് ബോളിവുഡ് നടി ദീപിക പദുകോണ്‍. ഇന്ത്യയെ ആഗോളതലത്തില്‍ ഉയര്‍ത്താന്‍ തന്റെ രീതിയില്‍ സംഭാവനകള്‍ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ദീപിക പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ദീപിക പദുകോണ്‍ പറഞ്ഞത്:

15 വര്‍ഷം അഭിനേത്രിയായി പ്രവര്‍ത്തിച്ചതിന് ശേഷം, കാന്‍സ് പോലൊരു ഗ്ലോബല്‍ പ്ലാറ്റ്‌ഫോമിലൂടെ അംഗീകാരം ലഭിക്കുകയും രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും തീര്‍ച്ചയായും വലിയ കാര്യമാണ്. അതില്‍ എനിക്ക് ഒരുപാട് നന്ദിയുണ്ട്. അതോടൊപ്പം തന്നെ ഇത് വലിയൊരു ഉത്തരവാദിത്വം കൂടിയാണ്.

ഇന്ത്യയെ ആഗോള തലത്തില്‍ ഉയര്‍ത്താന്‍ എന്റെ രീതിയില്‍ ചെറിയ സംഭാവന ചെയ്യാന്‍ സാധിച്ചതിലും സന്തോഷമുണ്ട്. ഇതൊരിക്കലും എന്റെ വ്യക്തിപരമായ വിജയമായല്ല ഞാന്‍ കണക്കാക്കുന്നത്. മറിച്ച് നമ്മുടെ രാജ്യത്തെ എല്ലാവരുടെയും വിജയമാണിത്.

പണ്ട് ഞാന്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പോകുമ്പോഴെല്ലാം എന്റെ പ്രതീക്ഷകള്‍ വ്യത്യസ്തമായിരുന്നു. ആ സമയത്തെ യാത്രകളില്‍ ഫണ്‍ എലമെന്റ് കൂടി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, ഒരു ജൂറി അംഗം എന്ന നിലയില്‍ എന്റെ മാനസികാവസ്ഥ വളരെ വ്യത്യസ്തമാണ്. അതനുസരിച്ച് ഞാന്‍ തയ്യാറെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നാണ് (മെയ് 17) 75ാമത് കാന്‍സ് ചലച്ചിത്ര മേള ആരംഭിച്ചത്. മെയ് 17 മുതല്‍ 28 വരെയാണ് മേള നടക്കുക. ഇത്തവണ ജൂറി പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നടിയാണ് ദീപിക പദുകോണ്‍. ദീപികയ്ക്ക് പുറമെ നടിമാരായ റെബേക്ക ഹാളും നൂമി റാപ്പസും ജൂറി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. അസ്ഗര്‍ ഫര്‍ഹാദി, ജാസ്മിന്‍ ട്രിങ്ക, ജെഫ് നിക്കോള്‍സ്, ലാഡ്ജ് ലി, ജോക്കിം ട്രയര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

ഐശ്വര്യ റായ്, ഷര്‍മീഷ ടാഗോര്‍, നന്ദിത ദാസ്, വിദ്യ ബാലന്‍ എന്നിവരാണ് ദീപികയ്ക്ക് മുന്‍പ് കാന്‍സ് ഫെസ്റ്റിവലില്‍ ജൂറി അംഗത്വം നേടിയ ഇന്ത്യന്‍ നടിമാര്‍.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT