Film News

പൃഥ്വിരാജിന്റെ 'കടുവ'യ്‌ക്കെതിരെ പരാതി; സെന്‍സര്‍ ബോര്‍ഡിനോട് തീരുമാനം എടുക്കാന്‍ ഹൈക്കോടതി

പൃഥ്വിരാജ് നായകനായ കടുവ ജൂണ്‍ 30നാണ് തിയേറ്ററില്‍ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ സിനിമ തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് പാല സ്വദേശിയായ ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴിതാ പരാതിയിന്‍മേല്‍ സിനിമ കണ്ട് തീരുമാനം എടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കോടതി.

സെന്‍സര്‍ ബോര്‍ഡിന് ജോസ് നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കുരുവിനാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന പേരിലാണ് ജോസ് പാലയില്‍ അറിയപ്പെടുന്നത്. ചിത്രത്തില്‍ പൃഥ്വിരാജന്റെ പേര് കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്നാണ്. ജോസും ഒരു ഐപിഎസുകാരനും തമ്മില്‍ നടന്ന നിയമയുദ്ധം അക്കാലത്ത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഈ വിഷയത്തില്‍ മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ വെച്ച് സിനിമയെടുക്കാന്‍ രണ്‍ജി പണിക്കര്‍ തന്നെ സമീപിച്ചിരുന്നു എന്നും ജോസ് പറയുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അത് നന്നില്ല.

ഇപ്പോള്‍ ജനു വര്‍ഗീസ് എബ്രഹാം കടുവ എന്ന പേരില്‍ സിനിമയെടുക്കുന്നത് തന്റെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നാണ് ജോസിന്റെ ആരോപണം. ജസ്റ്റിസ് വി.ജി അരുണാണ് ഹര്‍ജി പരിഗണിച്ചത്. കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനം എടുക്കാനാണ് ജസ്റ്റിസ് സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിന് ശേഷം മാത്രമെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT