Film News

കോൾഡ് പ്ലേ മുംബൈ ടിക്കറ്റ് വിൽപ്പനയിൽ സംഭവിച്ചത് എന്ത്? അന്വേഷണം ശക്തമാക്കി മുംബൈ പോലീസ്

ബ്രിട്ടീഷ് റോക്ക് ബാന്റായ കോൾഡ് പ്ലേയുടെ ഷോകളുടെ ടിക്കറ്റ് ബ്ലാക്ക് മാർക്കറ്റിൽ വിറ്റുവെന്ന ആരോപണത്തിൽ ബുക്ക് മൈ ഷോയ്ക്കെതിരെ അന്വേഷണം നടത്തി മുംബൈ പോലീസ്. ബുക്ക് മൈ ഷോയുടെ മാതൃ കമ്പനിയായ ബിഗ് ട്രീ എന്റർടൈൻമെൻറ്സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ അനിൽ മഖീജയെ കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ചോദ്യം ചെയ്തത്. ജനുവരിയിൽ നവി മുംബൈയിൽ വച്ച് നടക്കാനിരിക്കുന്ന കോൾഡ് പ്ലേ ടിക്കറ്റുകൾ നിമിഷ നേരം കൊണ്ടാണ് വിറ്റു പോയത്. ഇതിന് പിന്നാലെ ടിക്കറ്റുകൾ കരിച്ചന്തയിൽ വിൽക്കുന്നു എന്ന ആരോപണം ഉയർന്നുവരികയായിരുന്നു. കോൾഡ് പ്ലേ ആരാധകരിൽ വലിയ നിരാശയാണ് ഈ വാർത്ത ഉണ്ടാക്കിയിരിക്കുന്നത് ജനുവരി 19 മുതൽ 21 വരെയാണ് റോക്ക് ബാന്റിന്റെ ഷോ നടക്കുക.

സെപ്റ്റംബർ 22 നാണ് ബുക്ക് മൈ ഷോ കോൾഡ് പ്ലേ ഷോകളുടെ ടിക്കറ്റ് വില്പന ആരംഭിച്ചത്. നിമിഷ നേരം കൊണ്ട് എല്ലാ ടിക്കറ്റുകളും വിറ്റുപോയപ്പോൾ അതെ ദിവസം തന്നെ ഉച്ചയോടെ ബുക്ക് മൈ ഷോ ആപ്പിന്റെ പ്രവർത്തനം മരവിച്ചിരുന്നു. ബുക്ക് മൈ ഷോയിൽ 2500 രൂപ വിലയുണ്ടായിരുന്ന ടിക്കറ്റുകൾ പിന്നീട് രണ്ടര ലക്ഷം രൂപയ്ക്ക് ബ്ലാക്ക് മാർക്കറ്റിൽ എത്തിയതിനെ തുടർന്നാണ് അഭിഭാഷകനായ അമിത് വ്യാസ് പരാതി നൽകിയത്. ബുക്ക് മൈ ഷോ പൊതുജനങ്ങളേയും കോൾഡ് പ്ലേ ആരാധരെയും കബളിപ്പിച്ചു എന്ന് അമിത് വ്യാസ് ആരോപണം ഉന്നയിച്ചു. മുംബൈ പോലീസ് വിഷയത്തെ സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് മാർക്കറ്റിൽ ടിക്കറ്റ് വില്പന നടത്തിയ എജെന്റുകളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതെ സമയം കൂടിയ വിലയ്ക്ക് ടിക്കറ്റ് വിൽക്കുന്ന കമ്പനികളുമായി താങ്കൾക്ക് ബന്ധമില്ലെന്ന് ബുക്ക് മൈ ഷോ പ്രസ്താവനയിലൂടെ വ്യക്തമാക്കി. തട്ടിപ്പുകളിൽ വീഴരുതെന്ന നിർദ്ദേശവും പ്രസ്താവനയിലുണ്ട്. അനധികൃത വെബ് സൈറ്റുകളിൽ നിന്ന് വാങ്ങുന്ന ടിക്കറ്റ് വ്യാജമാകാൻ സാധ്യതയുണ്ടെന്നും ഇപ്പോൾ നടക്കുന്ന അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും ബുക്ക് മൈ ഷോ അറിയിച്ചു.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT