Film News

ഞായറാഴ്ച തിയറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത് വിവേചനം, തിയേറ്ററുടമകള്‍ ഹൈക്കോടതിയില്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തിയേറ്ററുകളുടെ പ്രവര്‍ത്തനം ഞായറാഴ്ച്ച നിര്‍ത്തി വെച്ചതിനെതിരെ തിയേറ്റര്‍ ഉടമകള്‍ ഹൈക്കോടതിയില്‍. തിയറ്ററുകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച രണ്ട് സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്താണ് ഫിയോക് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ സമാന നിയന്ത്രണമുള്ള ഞായറാഴ്ച തിയറ്റര്‍ അടച്ചിടാനുള്ള തീരുമാനത്തെയും ഉടമകള്‍ ചോദ്യം ചെയ്യുന്നു. സി കാറ്റഗറിയില്‍ ഉള്ള തിരുവനന്തപുരത്ത് മാളുകളും ബാറുകളും പ്രവര്‍ത്തിക്കുമ്പോള്‍ തിയറ്ററുകള്‍ അടച്ചിട്ടത് അംഗീകരിക്കാനാകില്ലെന്നും ഉടമകളുടെ സംഘടന ഹൈക്കോടതിയില്‍. തിയറ്ററുകള്‍ മാത്രം അടച്ചിടാനുള്ള ഉത്തരവ് വിവേചനമാണെന്നും ഹര്‍ജിയില്‍ ആവശ്യം. അമ്പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്നും ഫിയോക്.

അതേസമയം തിരുവനന്തപുരം ജില്ലയെ 'സി' കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സിനിമ തിയേറ്ററുകള്‍ അടക്കുന്ന സര്‍ക്കാര്‍ തീരുമാനം അനീതിയാണെന്ന് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ ദ ക്യുവിനോട് പറഞ്ഞു. തിരുവനന്തപുരത്തെ ബാറുകളും മാളുകളും പ്രവര്‍ത്തിക്കുകയും തിയേറ്റര്‍ മാത്രം അടക്കുകയും ചെയ്യുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. സര്‍ക്കാര്‍ എല്ലാ തൊഴിലാളികളെയും പരിഗണിക്കേണ്ടതുണ്ടെന്നും വിജയകുമാര്‍ വ്യക്തമാക്കി.

വിജയകുമാറിന്റെ വാക്കുകള്‍:

തിരുവനന്തപുരത്തെ തിയേറ്ററുകള്‍ അടച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം അനീതിയാണ്. സിനിമ തിയേറ്ററുകളോടുള്ള സര്‍ക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കാരണം കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും അറിയാം കൊറോണ എവിടെ നിന്നാണ് പടര്‍ന്ന് പിടിക്കുന്നതെന്ന്. പ്രധാനമായും ബാറുകളും മാളുകളുമാണ് കൊവിഡ് വ്യാപനം ഇത്രത്തോളം രൂക്ഷമാകാനുള്ള കാരണം എന്ന സത്യം നിലനില്‍ക്കെ ആരുടെ കണ്ണില്‍ പൊടിയിടാനാണ് തിയേറ്ററുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്. ഒരു ദുരന്ത കാലഘട്ടത്തിന് ശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമായി വരുകയാണ്. വളരെ കഷ്ടപ്പെട്ടിട്ടാണ് ഒരു സിനിമ റിലീസ് ചെയ്ത് കൊണ്ടുവരുന്നത്. അതും 50 ശതമാനം കപ്പാസിറ്റി വെച്ച്. അമ്പത് ശതമാനം മാത്രം പ്രവേശനാനുമതിയുള്ള തിയേറ്ററുകളില്‍ നൂറോ നുറ്റമ്പതോ ആളുകള്‍ സാമൂഹ്യ അകലം പാലിച്ചാണ് ഇരുന്ന് സിനിമ കാണുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ നടത്തുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സിനിമ തിയേറ്ററുകള്‍ അടക്കുകയും ചെയ്യുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മാര്‍ഗം മാത്രമാണ്. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് ഇങ്ങനെയൊരു പ്രഖ്യാപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.അതേസമയം തിരുവനന്തപുരം ജില്ലയെ 'സി' കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സിനിമ തിയേറ്ററുകള്‍ അടക്കുന്ന സര്‍ക്കാര്‍ തീരുമാനം അനീതിയാണെന്ന് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ ദ ക്യുവിനോട് പറഞ്ഞു. തിരുവനന്തപുരത്തെ ബാറുകളും മാളുകളും പ്രവര്‍ത്തിക്കുകയും തിയേറ്റര്‍ മാത്രം അടക്കുകയും ചെയ്യുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. സര്‍ക്കാര്‍ എല്ലാ തൊഴിലാളികളെയും പരിഗണിക്കേണ്ടതുണ്ടെന്നും വിജയകുമാര്‍ വ്യക്തമാക്കി.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT