Film News

'ഇടിച്ചു കയറിയുള്ള തിയറ്റർ റിവ്യൂസ് തിയറ്ററുകാരെയും അടുത്ത ഷോയെയും ബാധിക്കുന്നു' ; തിയറ്റർ പ്രതികരണങ്ങൾക്ക് നിയന്ത്രണവുമായി സിനിമ സംഘടന

സിനിമാ റിവ്യു ബോംബിങ്ങ് തടയാന്‍ നടപടി കടുപ്പിച്ച് നിര്‍മാതാക്കള്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെ ഷോര്‍ട്ട് ലിസ്റ്റുചെയ്യാനും നിര്‍മാതാക്കളുടെ സംഘടനയുടെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാനും പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. ഒപ്പം തിയേറ്റർ റിവ്യൂ അനുവദിക്കില്ലെന്ന് നിർമാതാക്കൾ അറിയിച്ചു. റിവ്യു ബോംബിങിന്റെ പശ്ചാത്തലത്തില്‍ ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ബുധനാഴ്ച സംയുക്തയോ​ഗം ചേർന്നിരുന്നു. ഈ യോ​ഗത്തിലാണ് സുപ്രധാനമായ തീരുമാനങ്ങളുണ്ടായത്. തിയറ്ററിൽ പടം കഴിയുമ്പോൾ തന്നെ ആരൊക്കെയോ വന്ന് എന്തൊക്കെയോ ചെയ്യുന്നു അതിനെപ്പറ്റിയുള്ള വ്യക്തത ഞങ്ങൾക്ക് വേണം. ഇത് ആരാണെന്ന് അറിയേണ്ടതുണ്ട്. മൊബൈലും സ്പീക്കറും ഉണ്ടെങ്കിൽ ആരോടും എന്തും ചോദിക്കാം. അതിനൊപ്പം നെഗറ്റീവ് പറയിപ്പിക്കാൻ ഉള്ള ചോദ്യങ്ങൾ ആണ് ഉള്ളത്. ഇത് എല്ലാം സംഭവിക്കാനാണെങ്കിൽ എന്തിനാണ് തിയറ്റർ റിവ്യൂസ് എന്ന് നിർമാതാവ് സിയാദ് കോക്കർ പറഞ്ഞു. തിയറ്റർ റിവ്യൂസിന്റെ ആവശ്യമില്ല കാരണം പടം നല്ലതാണെങ്കിൽ എന്ത് പറഞ്ഞാലും ആളുകൾ കേറും എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. അതിന് ആർടിസ്റ്റോ ടെക്‌നിഷ്യൻസോ ഒന്നും പ്രശ്നമല്ലെന്നും സിയാദ് കോക്കർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

മുൻപ് ഇത്തരത്തിൽ നടപടി എടുത്തിരുന്നെങ്കിലും അത്ര സ്ട്രിക്ട് ആയി നോക്കിയിരുന്നില്ല എന്നാൽ ഇത്തവണ വളരെ സ്ട്രിക്ട് ആയി തന്നെ ഇത് പാലിക്കും. തിയറ്റർ ഉടമകളും ഇതൊരു ശല്യം ആയിട്ടാണ് പറയുന്നത്. തിയറ്ററിൽ ഇടിച്ചു കയറി ഇത്തരത്തിൽ റെസ്പോൺസ് എടുക്കുന്നത് തിയറ്ററുകാരെയും അടുത്ത ഷോയിനെയും ബാധിക്കുന്നുണ്ടെന്നും സിയാദ് കോക്കർ പറഞ്ഞു. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ മാത്രമല്ല ഫെഫ്ക, ഡിറക്ടർസ് യൂണിയൻ അങ്ങനെ എല്ലാവരും തന്നെ ഒരുമിച്ചിരിരുന്ന് ഓരോ ഘട്ടത്തിലും എന്തൊക്കെയാണ് ഏതൊക്കെയാണ് എന്നുള്ളത് അപ്പപ്പോൾ തീരുമാനമെടുക്കും. ഇതിനുള്ള റെമെഡീസ് ഞങ്ങൾ എടുക്കുന്നുണ്ട്. അതിപ്പോൾ പോലീസ് കംപ്ലൈന്റ്റ് ആയിട്ടാണെങ്കിൽ അങ്ങനെ, ഒപ്പം ഇതിനെ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും, പൊലീസിന് ഇൻസ്‌ട്രക്‌ഷൻസ് കൊടുക്കും, നിയമപരമായി തന്നെ മുന്നോട്ട്പോകും. ആരാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഒരു വ്യക്തത വേണം അതാണ് ഞങ്ങളുടെ ഉദ്ദേശമെന്നും സിയാദ് കോക്കർ പറഞ്ഞു.

സിനിമാ റിവ്യുവിന്റെ പേരില്‍ ചിലര്‍ ഓരോ സിനിമയുടെയും പരാജയങ്ങള്‍ക്ക് വഴിയിടുന്നുെവന്ന ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെയാണ് പുതിയ പ്രോട്ടോക്കോളിന് നിര്‍മാതാക്കള്‍ രൂപംനല്‍കുന്നത്. ഇതുപ്രകാരം ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെ അല്ലെങ്കില്‍ ഓണ്‍ലൈനില്‍ സിനിമ പ്രമോട്ട് ചെയ്യുന്നവരെ നിര്‍മാതാക്കളുടെ സംഘടന ഷോര്‍ട്ട് ലിസ്റ്റുചെയ്യും. നിര്‍മാതാക്കളുടെ സംഘടനയുടെ അക്രഡിറ്റേഷന്‍ ഇവര്‍ക്ക് നിര്‍ബന്ധമാക്കും. മികവും അംഗീകാരവും പ്ലാറ്റ്ഫോമുകളുടെ റീച്ചും ഉള്‍പ്പെടെ കണക്കാക്കിയാകും അക്രഡിറ്റേഷന്‍ നല്‍കുക. അക്രഡിറ്റ‍േഷന്‍ ഉള്ളവരെ മാത്രമേ സിനിമാ പ്രമോഷനില്‍ സഹകരിപ്പിക്കൂ. വാര്‍ത്താ സമ്മേളനങ്ങളിലടക്കം ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങുകാരെ നിയന്ത്രിക്കും.

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും | Kenz EC Interview

ടാന്‍സാനിയയിലെ ആ സ്‌കൂളില്‍ കിണര്‍ നിര്‍മിച്ചത് മറക്കാനാവില്ല, വെള്ളമെത്തിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി; ദില്‍ഷാദ് യാത്രാടുഡേ

'ഹലോ മമ്മി' തന്നത് ആത്മവിശ്വാസം, ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത് : ഐശ്വര്യ ലക്ഷ്മി

ഫഹദിന് സ്വന്തം അഭിനയം മികച്ചതാണെന്ന വിശ്വാസമില്ല, അഭിനയം നന്നാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഷാനു എപ്പോഴും നടത്തുന്നത്: നസ്രിയ

SCROLL FOR NEXT